തിരുവനന്തപുരം: കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചു ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. എം പാനൽ ജീവനക്കാരനായ പാച്ചല്ലൂർ സ്വദേശി മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.തിരുവനന്തപുരം കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഓഫീസിനു മുന്നിൽ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. മണികണ്ഠനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം; കെഎസ്ആർടിസി ഓഫീസിനു മുന്നിൽ ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു
