മുവാറ്റുപുഴ: റോഡരികിലെ പാറമടയില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. പായിപ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കോളനി-മെട്രോള റോഡരികിലെ പാറമടയിലാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതര്‍ മാലിന്യം തള്ളിയത്. ആഴ്ചകള്‍ക്കു മുമ്പ് ഇവിടെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുള്ള മാലിന്യം തള്ളിയിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലുംകുറ്റക്കാര്ക്കെതിരെ നടപടിയുമെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടെ വ്യാഴാഴ്ച രാത്രി ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യവും പാറമടയില്‍ തള്ളുക യായിരുന്നു. ഇതോടെ ദുര്‍ഗന്ധം മൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വാര്‍ഡംഗം നസീമ സുനില്‍ സ്ഥലത്തെത്തി അധികൃതര്‍ക്ക് പരാതി നല്കി.
പാറമടയില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു
