നാ​ളെ​യാ​ണ്..​നാ​ളെ​യാ​ണ് ന​റു​ക്കെ​ടു​പ്പ്; അ​മേ​രി​ക്ക 7120 കോ​ടി​യു​ടെ ഭാ​ഗ്യ​വാ​നെ കാ​ത്തി​രി​ക്കു​ന്നു

ക​ലി​ഫോ​ർ​ണി​യ: ജാ​ക്പോ​ട്ടു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക എന്ന റി​ക്കാ​ർ​ഡിലേക്ക് മെ​ഗാ മി​ല്യ​ണ്‍​സ് എ​ന്ന ലോ​ട്ട​റി​. 97 കോ​ടി ഡോ​ള​റാ​ണ് (7120 കോ​ടി രൂ​പ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സ​മ്മാ​ന​ത്തു​ക. ജോ​ർ​ജി​യ​യി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്.

ഇന്നത്തെ നറുക്കെടുപ്പിൽ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കിൽ അടുത്ത ആഴ്ച വീണ്ടും നറുക്കെടുപ്പ് നടത്തും. അപ്പോഴേയ്ക്കും സമ്മാനത്തുക 1.6 ബില്യൺ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭാഗ്യശാലിയെ കണ്ടെത്തുന്നതുവരെ ആഴ്ചതോറും നറുക്കെടുപ്പ് നടന്നുകൊണ്ടേയിരിക്കും. തുകയും അതനുസരിച്ച് വർധിച്ചുകൊണ്ടിരിക്കും.

2016 ജ​നു​വ​രി 13നു ​ന​റു​ക്കെ​ടു​ത്ത പ​വ​ർ​ബോ​ൾ എ​ന്ന ലോ​ട്ട​റി​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ തു​ക എ​ന്ന റി​ക്കാ​ർ​ഡ്. 150 കോ​ടി ഡോ​ള​റാ​യി​രു​ന്നു അ​തി​ന്‍റെ സ ​മ്മാ​ന​ത്തു​ക.

Related posts