കൊച്ചി: സോളാർ പ്രതി സരിത.എസ്.നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാൽ എംപിക്കും എതിരെയെടുത്ത പീഡനക്കേസ് കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയത്.
2012ൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും തിരുവനന്തപുരത്തു പീഡിപ്പിച്ചെന്നാണ് സരിതയുടെ മൊഴി. എന്നാൽ തനിക്കെതിരേ കേസ് എടുത്തതു ശബരിമല വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.