യുഡിഎഫിലെ ഐക്യമാണ് സര്‍ക്കാരിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനായത്: ഉമ്മന്‍ചാണ്ടി

Ummanchandiപത്തനാപുരം : യു ഡി എഫിലെ ഐക്യവും ജനപിന്തുണയും കൊണ്ടാണ് സര്‍ക്കര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.യു ഡി എഫ് സ്ഥാനാര്‍ഥി പി.വി ജഗദീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുന്നതിനാണ് ലക്ഷ്യം ഇടുന്നത്. സിപിഎമ്മിന്റെ മുഖമുദ്ര അക്രമമാണ്. ആക്ഷേപവും ആരോപണവും നിരവധി ഉണ്ടായിരുന്ന സര്‍ക്കാരാണ് യുഡിഎഫിന്റേത്. എന്നാല്‍ ജനങ്ങള്‍ അതെല്ലാം തള്ളി കളഞ്ഞു. പത്തനാപുരത്തിന്റെ വികസനം യുഡിഎഫ് സര്‍ക്കാരിന്റെ അജണ്ടയായിരുന്നു. മേയ് പതിനാറ് വരെ അണികളില്‍ ഈ ആവേശം നിറഞ്ഞ് നില്‍ക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു. സി.ആര്‍ നജീബ്, ജി രതികുമാര്‍, പ്രതാപവര്‍മ്മതമ്പാന്‍, ബാബുമാത്യു, ബെന്നി കക്കാട്, കെ അനില്‍, ഷേക് പരീത്, ലതാ സി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts