വിവാഹിതയായ യുവതിയെ സഹോദരങ്ങൾ ചേർന്നു പീഡിപ്പിച്ചു; പോലീസിൽ പ​രാ​തി ന​ൽ​കു​ന്ന​തു ത​ട​യാ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊലപ്പെടുത്താൻ ശ്രമം

ല​ക്നോ: പീ​ഡ​ന പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​തു ത​ട​യാ​ൻ യു​വാ​ക്ക​ൾ ചേ​ർ​ന്ന് ഇ​ര​യാ​യ യു​വ​തി​യെ തീ ​കൊ​ളു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണു സം​ഭ​വം. 40-45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് സോ​ണ​ൽ ഐ​ജി സു​ജി​ത് പാ​ണ്ഡേ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 29-ന് ​വി​വാ​ഹി​ത​യാ​യ യു​വ​തി​യെ രാ​മു, രാ​ജേ​ഷ് എ​ന്നീ സ​ഹോ​ദ​ര​ൻ​മാ​ർ ചേ​ർ​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വ​തി​യെ വ​ഴി​യി​ൽ​വ​ച്ച് ഇ​വ​ർ ചേ​ർ​ന്നു ത​ട​ഞ്ഞു​നി​ർ​ത്തി ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തു ത​ട​യാ​നാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ ശ്ര​മം.

ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ത​ങ്ങ​ളു​ടെ പ​രാ​തി തൊ​ട്ട​ടു​ത്ത പോ​ലീ​സ് ഒൗ​ട്ട്പോ​സ്റ്റി​ലും താം​ബൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താം​ബൂ​ർ സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി എ​സ്പി പ്ര​ഭാ​ക​ർ ചൗ​ധ​രി അ​റി​യി​ച്ചു. അ​ക്ര​മം ന​ട​ത്തി​യ യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts