മുഖ്യന്‍റെ കള്ളക്കണക്ക് പൊളിയുന്നു; പ്ര​ള​യ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി​യെ ത​ള്ളി നേ​വി

കൊ​ച്ചി: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നാ​വി​ക​സേ​ന ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ബി​ല്ല് സ​മ​ർ​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ദ​ക്ഷി​ണ​നാ​വി​ക​സേ​നാ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ൽ അ​നി​ൽ കു​മാ​ർ ചൗ​ള.

നാ​വി​ക​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച പ​രി​ശീ​ല​ന​മാ​യാ​ണ് പ്ര​ള​യ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ണു​ന്ന​ത്. ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ചെ​യ്യു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ദ​ക്ഷി​ണ നാ​വി​ക ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​തി​നേ​ഴാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ​യാ​ണ് നാ​വി​ക​സേ​ന പ്ര​ള​യ​ത്തി​ൽ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​രു​പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 91 ടീ​മി​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. 91 ഓ​ഫീ​സ​ർ​മാ​രും 234 നാ​വി​ക​രു​മു​ള്ള ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡ​ൻ​റ് നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നു വ്യോ​മ​സേ​ന 33.79 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​തു പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Related posts