കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ട് ബാങ്ക് ആക്കി മാറ്റരുതെന്ന് ജസ്റ്റീസ് ബി.കെമാല്‍ പാഷ. കേസിന്റെ അന്വേഷണത്തില്‍ മാധ്യമങ്ങള്‍ ഇടപെടരുത്. ഏതെങ്കിലും പ്രതിയെ അല്ല, ശരിയായ പ്രതിയെ ആണ് പോലീസ് പിടിക്കേണ്ടത്. മാധ്യമങ്ങള്‍ വിചാരണനടത്തി തെളിവുകള്‍ നശിപ്പിക്കരുത്.
പോലീസിന് നിരീക്ഷണപാടവമുണ്ടെങ്കില്‍ കേസ് വേഗം തെളിയിക്കപ്പെടുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എറണാകുളം കരയോഗം, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.