ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. 19നു രാത്രി അടയ്ക്കും. നാളെ മുതല്‍ പതിവുപൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും നടത്താനാകും.
ശബരിമലയില്‍ ഇടവമാസ പൂജകള്‍ക്കായി ഇന്നു നടതുറക്കും
