വര്‍ഗീയവാദി, നാട്ടുകാര്‍ക്ക് സഹായം നല്‍കാത്തവന്‍! കേരള സുരേഷ്‌ഗോപി ഫാന്‍സ് എന്ന പേരില്‍ കമലിനെ അധിക്ഷേപിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ്; ബോര്‍ഡില്‍ ചെരിപ്പുമാലയും

flrxകൊടുങ്ങല്ലൂര്‍: സംവിധായകന്‍ കമലിനെ അധിക്ഷേപിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ച് കമലിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ചു. കേരള സുരേഷ്‌ഗോപി ഫാന്‍സ് എന്ന പേരിലാണ് കമലിന്റെ ലോകമലേശ്വരം തണ്ടാംകുളത്തുത്തുള്ള വീടിനുമുന്നില്‍ ഫ്‌ളെകസ് ബോര്‍ഡ് സ്ഥാപിച്ചത്.

ഇന്നലെ രാവിലെയാണ് കമലിനെ വര്‍ഗീയവാദിയെന്നും നാട്ടുകാര്‍ക്ക് സഹായം നല്‍കാത്തവനെന്നും സുരേഷ് ഗോപി പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നയാളാണെന്നുമാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. ഫാസിസത്തിനെതിരെ നിലപാടെടുത്ത് ഇടതുപക്ഷത്തിനുവേണ്ടി പരസ്യമായി പ്രചാരണ രംഗത്തിറങ്ങിയതോടെ നവമാധ്യമങ്ങളില്‍ സംഘ്്പരിവാര്‍ ശക്തികള്‍ കമലിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രചാരണം നടത്തുന്നതിനിടയിലാണ് വീടിനു മുന്നില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ച് അവഹേളിച്ചത്. ഈ സംഭവത്തില്‍ പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രതിഷേധിച്ചു.

Related posts