വിദേശനിക്ഷേപം കുറയുന്നതില്‍ ഭയമില്ല: അരുണ്‍ ജയ്റ്റ്‌ലി

bis-jetly ന്യൂഡല്‍ഹി: രാജ്യത്തെ വിദേശനിക്ഷേപം കുറയുന്നതില്‍ ഭയമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇന്ത്യയില്‍നിന്നു പണം സമ്പാദിക്കുന്ന നിക്ഷേപകര്‍ തീര്‍ച്ചയായും നികുതി അടച്ചിരിക്കണം. നിക്ഷേപകര്‍ക്ക് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ വിദേശനിക്ഷേപം കുറഞ്ഞതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരെ ആകര്‍ഷിക്കാനായി നികുതിയിളവ് നല്‌കേണ്ട കാര്യമില്ല.

ഇന്ത്യയുടെ സാമ്പത്തികമേഖല വളരെ കരുത്തിലാണ്. അതിനാല്‍ നിക്ഷേപകരെ പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 1991ല്‍ ഷെയര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിനു മുമ്പേയുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ലാത്തത്. 2017 മാര്‍ച്ച് 31നു ശേഷം വിദേശ നിക്ഷേപകര്‍ നികുതി നല്‌കേണ്ടിവരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Related posts