ചരിത്രത്തിലാദ്യം! ഗവര്‍ണര്‍ പി.സദാശിവം കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി; സംസ്ഥാനത്ത് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തുന്നത് ആദ്യമായി

Sadasivamതിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ ഇന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ പി.സദാശിവം കുടുംബസമേതമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍നഗര്‍ എല്‍പിസ്കൂളിലെ ബൂത്തിലാണ് ഗവര്‍ണറും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്.

ജനാധിപത്യത്തില്‍ എല്ലാവരും സമന്‍മാരാണ് ആരും ആര്‍ക്കും മുകളിലല്ല എന്ന സന്ദേശം നല്‍കിയാണ്  ഗവര്‍ണര്‍ സാധാരണക്കാരെ പോലും ക്യുവില്‍ നിന്നും  അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഗവര്‍ണറുടെ യാതൊരു അധികാരവും ഉപയോഗിക്കാതെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം വോട്ട് ചെയ്യാനുള്ള ക്യൂവില്‍ നിന്നത്.

Related posts