ശാസ്താംകോട്ട: അതീവപ്രശ്‌ന ബാധിതബൂത്തായി പ്രവര്‍ത്തിക്കുന്ന കുന്നത്തൂരില്‍ മാതൃകാബൂത്തും പ്രവര്‍ത്തിക്കുന്നു. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ കാത്താടി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന 75-ാംനമ്പര്‍ബൂത്താണ് മാതൃകാബൂത്ത്. ഇവിടെ വോട്ടിംഗ് നിയനന്ത്രിക്കുന്നത് സ്ത്രീകളാണ്. മുഖ്യ പോളിംഗ് ഓഫീസറായ കെ.എ.ഷീലയുടെ നേതൃത്വത്തില്‍ മറ്റ് മൂന്ന് ഓഫീസര്‍മാരും സ്ത്രീകള്‍തന്നെ.
ഇവര്‍ക്ക് പായ്, തലയിണ, ബെഡിഷാറ്റ്, പേസ്റ്റ്, ബ്രഷ്, ബിസ്ക്കറ്റ് തുടങ്ങിയവ അടങ്ങിയ കിറ്റ് ഇലക്ഷന്‍കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെതന്നെ നല്‍കിയിരുന്നു. പോളിംഗ് തുടങ്ങിയതുമുതല്‍ തന്നെ സ്ത്രീ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. 1444 വോട്ടര്‍മാരുള്ള ബൂത്തില്‍ രാവിലെ 9.30 തന്നെ 470 വോട്ട് പോള്‍ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മഴപെയ്യാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരക്കുകാരണമെന്ന അഭിപ്രായം.