ദുബായി: സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് സർവീസുകൾ നിർത്തിവച്ചതെന്നും വിമാനകമ്പനി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പോയ വിമാനത്തിന്റെ കോക്പിറ്റിൽവച്ച് പൈലറ്റിന് നേരെ സഹപൈലറ്റ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് കുത്തേറ്റിരുന്നു. ഒമാൻ സ്വദേശിയായ സഹപൈലറ്റ് സ്മിത് മച്ചാറിനെ കുത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തകർക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റിട്ടും സ്മിത് മച്ചാർ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. തുടർന്ന് കോക്പിറ്റ് വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിച്ച് യാത്രക്കാരുടെ സഹായം തേടി. വാതിൽ തുറന്നതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് പ്രവേശിച്ച് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ…
Read MoreDay: October 3, 2026
പെൺകുട്ടികളുടെ ഹോസ്റ്റൽ ബാത്ത്റൂമിൽ പുതിയ അതിഥി! 10 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്; വീഡിയോ വൈറൽ
പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂമിൽ 10 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തിയത് വിദ്യാർഥിനികളിലും നാട്ടുകാരിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മധ്യപ്രദേശിലെ സാഗറിലെ തിലി പ്രദേശത്തുള്ള ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബാത്ത്റൂമിൽ കയറിയ വിദ്യാർഥിനികളാണ് ഭീമൻ പാമ്പിനെ കണ്ട് ഭയന്ന് ഉടൻ തന്നെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പ്രശസ്ത പാമ്പ് പിടിത്തക്കാരൻ അഖീൽ ബാബ (Aqeel Baba) നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. തിലി പ്രദേശം കുന്നിൻ പ്രദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ മൺസൂൺ സമയത്ത് സുരക്ഷിതമായ അഭയം തേടി പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് പതിവാണ്. മേഖലയിൽ നിന്ന് ഇതുവരെ 70 മുതൽ 75 വരെ മലമ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ടെന്ന് അഖീൽ ബാബ പറഞ്ഞു. പിടികൂടിയ ഈ മലമ്പാമ്പിനെയും വനത്തിലേക്ക് തുറന്നുവിടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ജനവാസ മേഖലകളിൽ…
Read Moreവ്യാജ മുതലയെ കാട്ടി സിംഗപ്പൂരിനെ വിറപ്പിച്ചു; എഐ ചിത്രത്തിന്റെ പേരിൽ യുവാവ് അറസ്റ്റിൽ!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച മുതലയുടെ ചിത്രം പ്രചരിപ്പിച്ച് സംഭരണിയുടെ പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ മ്യാൻമർ സ്വദേശിയായ യുവാവിനെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് പാണ്ഡൻ റിസർവോയറിൽ മുതലയുണ്ടെന്ന രീതിയിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രം സഹപ്രവർത്തകന് അയച്ചുകൊടുത്തതിനാണ് 30കാരനായ യേ ലിൻ പിടിയിലായത്. ഈ ചിത്രം കാണിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സിംഗപ്പൂർ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡും നാഷണൽ പാർക്ക്സ് ബോർഡും ചേർന്ന് റിസർവോയറിലും പരിസരത്തും തെരച്ചിലും സുരക്ഷാ പരിശോധനകളും നടത്തി. ഇതേത്തുടർന്ന് സിംഗപ്പൂർ റോയിംഗ് അസോസിയേഷൻ, സിംഗപ്പൂർ കനോയി അസോസിയേഷൻ എന്നിവയുടെ വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെപ്പിച്ചു. എന്നാൽ അടുത്ത ദിവസം നടത്തിയ പരിശോധനയിൽ ചിത്രം ജെമിനി ആപ്പ് വഴി നിർമിച്ച വ്യാജ ചിത്രമാണെന്ന് അധികൃതർ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനും, ഫോണിലെ ചിത്രങ്ങളും…
Read Moreമാലിപ്പുറത്ത് രണ്ടു വർഷം പിന്നിട്ട മുല്ലപ്പെരിയാർ ടണൽ സമരം കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പാക്കാനുള്ള കോടതി വിധി നടപ്പാക്കുന്നതുവരെ തുടരാൻ സമരസമിതിയുടെ ആഹ്വാനം
വൈപ്പിൻ: മുല്ലപ്പെരിയാറിൽ ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കായി പുതിയ തുരങ്കം നിർമിക്കുന്നതുവരെ രണ്ടു വർഷമായി മാലിപ്പുറത്ത് തുടരുന്ന അനിശ്ചിതകാല റിലേസമരം തുടരാൻ സമരസമിതിയുടെ ആഹ്വാനം. സമരം രണ്ടു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ സമരപ്പന്തലിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് ശാശ്വത പരിഹാരമായി പുതിയ തുരങ്കം നിർമിക്കാൻ 2014ലാണ് സുപ്രീംകോടതി നിർദേശിച്ചത്. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിനു താഴെയായി മറ്റൊരു തുരങ്കം നിർമിച്ച് ജലനിരപ്പു താഴ്ത്തി കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പാക്കാനാണ് കോടതി ഇങ്ങനെയൊരു പരിഹാരം നിർദേശിച്ചത്. എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും സർക്കാരുകൾ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ തയാറാകാതെ വന്നതോടെയാണ് മാലിപ്പുറത്ത് മുല്ലപ്പെരിയാർ ടണൽ സമരം ആരംഭിച്ചത്. രണ്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലിന് പൊതുസമ്മേളനം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ മുഹമ്മദ് ഹാത്ത ഉദ്ഘാടനം…
Read Moreവീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി
കൽപ്പറ്റ: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൽപ്പറ്റ സെഷൻസ് കോടതിയിലാണ് ആന്റോയുടെ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരുടെ മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകാൻ എക്സൈസ് ഉദ്യോഗസ്ഥർ ബത്തേരി കോളിയാടിയിലെ വീട്ടിൽ എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം മദ്യം കണ്ടെത്തിയ വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്ന് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ മൊഴി നൽകിയിരുന്നു. ബാങ്ക് ജപ്തി ചെയ്ത വീട് ലേലത്തിൽ പിടിച്ചത് ലില്ലി ജോസാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോടതി അറ്റാച്ച്മെന്റ് നടപടികളുടെ ഭാഗമായി നിലനിൽക്കുന്ന സ്വത്തായതിനാൽ തന്റെ പേരിൽ…
Read Moreഎസ്ഐടി അന്വേഷണം ഊർജിതം; മെസിയുടെ പേരിലെ തട്ടിപ്പു കേസിൽ മുൻമന്ത്രി അബ്ദുറഹിമാനും പ്രതിപ്പട്ടികയിലേക്ക്
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കുന്നു. കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ മന്ത്രി സഹായം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ ഓഫീസിൽ നിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അബ്ദുറഹിമാന്റെ മൊഴി ഇതിനോടകം എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതിചേർക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഡിജിപിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശിപാർശ. ടെൻഡറില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത്, വിദേശയാത്ര, മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറ്റ് കത്തിടപാടുകൾ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. അതേസമയം തന്നെ എസ്ഐടി ചോദ്യം ചെയ്തിട്ടില്ലെന്ന് അബ്ദുറഹിമാൻ വ്യക്തമാക്കി.
Read Moreഅവധിദിനത്തിൽ സന്തോഷത്തോടെ ഷോപ്പിംഗിനു പോയ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ സൗദിയിലെ തായിഫ് – റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ കണ്ണീരോർമ്മയായി; മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. തായിഫ് – റാനിയ റോഡിലുണ്ടായ ദാരുണസംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി നഴ്സുമാർ. അവധിദിനത്തിൽ ഷോപ്പിംഗിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ സൗദി പൊലിസ് അന്വേഷണം ആരംഭിച്ചു.
Read More