കളമശേരി: കളമശേരി നിയോജക മണ്ഡലത്തിലെ 150 ബൂത്തുകളില്‍ ഒന്നൊഴികെ എല്ലായിടത്തും രാവിലെ 7 മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഏലൂര്‍ നഗരസഭയിലെ 92ാം ബൂത്തിലാണ് വോട്ടിംഗ് യന്ത്രം ആദ്യഘട്ടത്തില്‍ കേടായത്. വിദഗ്ദ്ധ സംഘമെത്തി അര മണിക്കൂറിനുള്ളില്‍ വോട്ടിംഗ് യന്ത്രം ശരിയാക്കി.രാവിലെ ഏലൂര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തു. മുപ്പത്തടം സ്കൂളിലെ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിലേക്ക് ഓട് ചോര്‍ന്ന് വെള്ളം വീണു. പോളിംഗ് ബൂത്തിന് മുന്നില്‍ കെട്ടിയ ഷാമിയാന ചോര്‍ന്ന് വോട്ടര്‍മാരും പലയിടത്തും നനഞ്ഞു.
മഴ പോളിംഗിനെ ബാധിച്ചില്ല വ്യാപാരികളും അടുത്ത ഷിഫ്റ്റില്‍ ജോലിക്ക് കയറേണ്ട കമ്പനി തൊഴിലാളികളുമാണ് അതിരാവിലെ വോട്ട് ചെയ്തവര്‍.യുഡിഎഫ് മങ്കട സ്ഥാനാര്‍ഥി ടി.എ. അഹമ്മദ് കബീര്‍ ഏഴിന്് കളമശേരി ടൗണ്‍ ഹാളില്‍ വോട്ട് രേഖപ്പെടുത്തി. കളമശേരി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇബ്രാഹിം കുഞ്ഞ് ആലങ്ങാട് ബൂത്തിലും വോട്ട് രേഖപ്പെടുത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ എം യൂസഫ് കളമശേരി പോളിടെക്നിക് ബൂത്ത് നമ്പര്‍ 116 ല്‍ രാവിലെ 8 മണിക്ക് വോട്ട് രേഖപ്പെടുത്തി. എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ കെ മോഹന്‍ ദാസ് ഏലൂര്‍ 92ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ വോട്ടു ചെയ്തു.