തെരഞ്ഞെടുപ്പില്‍ ബിജെപി ക്യാംപിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതുവരെ 50ലേറെ മഹായോഗങ്ങളില്‍ അദേഹം പ്രസംഗിച്ചു. വലിയ ആള്‍ക്കൂട്ടമാണ് മോദിയുടെ ഓരോ യോഗങ്ങള്‍ക്കും എത്തുന്നത്. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടന്ന യോഗം ചില നാടകീയ രംഗങ്ങള്‍ക്ക് വേദിയൊരുക്കി.
കര്‍ണാടകയില്‍ നടന്ന വമ്പന്‍ റാലിക്കിടയിലും ബിജെപി പ്രവര്‍ത്തകരുടെ ആവേശം അതിര് കടന്നു. പ്രസംഗത്തിനിടയിലും മോദി നേരിട്ട് ഇടപെട്ട് പ്രവര്‍ത്തകരുടെ ആവേശത്തെ നിയന്ത്രിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
മോദിയുടെ പ്രസംഗം കേള്‍ക്കാനായി പ്രവര്‍ത്തകര്‍ മരത്തില്‍ കയറുകയായിരുന്നു. ചെറിയ കൊമ്പുകളിലും മറ്റും കൂട്ടമായി ബിജെപിക്കാര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മോദി തന്നെ അവരെ നിലത്തിറക്കുകയായിരുന്നു.
ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത് എല്ലാവര്‍ക്കും വേദനയുണ്ടാക്കുമെന്നും ചൂണ്ടികാട്ടിയ മോദി നിലത്തിറങ്ങണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
#WATCH: Prime Minister Narendra Modi urges people to climb down the trees at his public rally in Mangaluru, as the crowd swells. #Karnataka pic.twitter.com/0SeGmY4ZH3
— ANI (@ANI) April 13, 2019