മോദിയുടെ രണ്ടു വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ക്ക്

TOP-MODIINNERപുന: മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും വിദഗ്ധര്‍ വിലയിരുത്തുന്നു.

സാമ്പത്തിക മേഖലയില്‍ ഉണര്‍വ്

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മോദി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ സാമ്പത്തിക മേഖലയ്ക്ക് നേട്ടങ്ങളുടെ കാലമായിരുന്നു. ഫലപ്രദവും തന്ത്രപരവു മായ സാമ്പത്തിക മാനേജ്‌മെന്റ് വഴി പണപ്പെരുപ്പം കുറച്ചു കൊണ്ടുവരികയും ധനകമ്മി നിയന്ത്രിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കു മോദി നേതൃത്വം നല്കുന്ന സര്‍ക്കാരിനെ പ്രശംസിക്കേണ്ടിയിരിക്കുന്നു ഒരുപാട് പദ്ധതികള്‍ നടപ്പാക്കി- ഡോ. നൗഷാദ് ഫോര്‍ബസ് (സിഐഐ പ്രസിഡന്റ്)

ജിഎസ്ടി

വ്യാവസായ മേഖലയ്ക്ക് അഭിനന്ദനാര്‍ഹമായ നേട്ടമാണ് ഈ രണ്ടു വര്‍ഷത്തെ ഭരണം നേടിത്തന്നിരിക്കുന്നത്. സാമ്പത്തിക സ്ഥിരതയും വ്യാവസായിക വളര്‍ച്ചയും കൈവരിക്കാനും കഴിഞ്ഞു.

സമ്പദ് വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയങ്ങള്‍. ജിഎസ്ടി നടപ്പാക്കിയാല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 1.5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകും. ഇതിന്റെ നേട്ടം വ്യവസായ മേഖലയ്ക്കും സംസ്ഥാനങ്ങള്‍ക്കും ലഭിക്കുകയും ചെയ്യും- ആദി ഗോദറേജ് (ഗോദറേജ് ഗ്രൂപ്പ് ചെയര്‍മാന്‍)

ബിസിനസ് അനായാസമാക്കി

പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരങ്ങള്‍ ഒരുക്കുകയും നികുതി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ സുതാര്യത വരുത്തുകയും വഴി വ്യാവസായം തുടങ്ങലും നടത്തിപ്പും അനായാസമാക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണത്തിനായി. സ്വാഗതാര്‍ഹമാണ് ഇത്തരം നടപടികള്‍. തല്‍സ്ഥിതി തുടര്‍ന്നാല്‍ ബിസിനസ് നടത്തിപ്പിലെ സുഗമതാ റാങ്കിംഗില്‍ നിലവിലെ 130 സ്ഥാനത്തുനിന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ആദ്യത്തെ 50ലെത്താനാകും -ചന്ദ്രജിത് ബാനര്‍ജി (സിഐഐ ഡയറക്ടര്‍ ജനറല്‍)

സാമൂഹിക മേഖല

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ജന്‍ ധന്‍ യോജന, മുദ്രാ സ്കീം, പ്രധാന്‍മന്ത്രി ബീമാ യോജന, വിളകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്, ഉജ്വല്‍ യോജന, സൗജന്യ ഗ്യാസ് കണക്ഷന്‍ തുടങ്ങി നിരവധി പദ്ധതികളാണ് സാമൂഹിക വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍. ഇത്തരത്തിലുള്ള പദ്ധതികള്‍ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തിയിട്ടുണ്ട്. ദാരിദ്രത്തെ ലഘൂകരിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും ഇത്തരം പദ്ധതികള്‍ ഉപകരിക്കും- ശോഭന കമിനേനി (അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍)

അടിസ്ഥാന സൗകര്യ വികസനം

നഗര വികസം, റോഡ് ഗതാഗതം, റെയില്‍വേ എന്നിവയുടെ വികസനത്തിലൂടെ അഭിനന്ദനാര്‍ഹമായ ചുവടുവയ്പ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഈ രണ്ട് വര്‍ഷത്തിനിടെ നടത്തിയിരിക്കുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ മറ്റ് സാമ്പത്തിക സ്രോതസുകളും ഇതിനായി ഉപയോഗിക്കുന്നു. അടിസ്ഥാന സൗകര്യ വികസം രാജ്യത്തെ പുതിയ വളര്‍ച്ചയിലേക്ക് നയിക്കും- രാകേഷ് മിത്തല്‍ (ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍)

നികുതി

നികുതി സംവിധാനം പരിഷ്കരിക്കുന്നതിനും ലളിതവത്ക്കരിക്കുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇത്തരം നടപടികള്‍ പ്രധാന പങ്ക് വഹിക്കും- രാജീവ് മേമനി (ചെയര്‍മാന്‍, സിഐഐ നാഷണല്‍ കമ്മിറ്റി ഓണ്‍ ടാക്‌സേഷന്‍)

Related posts