കുന്നംകുളം: കിഴൂരില്‍ മരംകടപുഴകി വീടിനുമുകളിലേക്ക് വീണ് വൃദ്ധക്ക് പരിക്ക്. രാജധാനി കോര്‍ണറില്‍ പാറയില്‍ അനില്‍കുമാറിന്റെ മാതാവ് കൈസല്യ (65)ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. അയല്‍വീടായ പനക്കല്‍ ബാലകൃഷ്ണന്റെ വീട്ടുവളപ്പിലെ വന്‍ മരം കാറ്റില്‍ കടപുഴകി വീടിന്റെ അടുക്കളഭാഗത്തായി വീഴുകയായിരുന്നു. വീടിനകത്ത് ഉറങ്ങുകയായിരുന്ന കൗസല്യയുടെ തലയിലേക്ക് മേല്കൂരയില് നിന്നും ഓടിളകിവീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
അടുത്തമുറിയില്‍ കുട്ടികളടക്കമുള്ളവരുണ്ടായിരുന്നങ്കിലും ഭാഗ്യം കൊണ്ടുമാത്രമാണ് ഇവര്‍ രക്ഷപെട്ടത്. വീടിന്റെ മേല്‍ക്കൂരയും മുറികളുമുള്‍പ്പെടെ തകര്‍ന്ന് വീണു. ഉദ്ദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. കുന്നംകുളം നഗരസഭ ചെയര്‍പഴ്സണ്‍ സീതാരവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി എം സുരേഷ് വില്ലേജ് ഓഫീസറുള്പടേയുള്ളവര് സ്ഥലം സന്ദര്‍ശിച്ചു.