ഒരു വർഷത്തിനുള്ളിൽ തിയറ്ററുകളിൽ പോയി 1,207 സിനിമകൾ കണ്ട് അപൂർവ്വ ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി അമേരിക്കൻ സ്വദേശി. പെൻസിൽവാനിയയിൽ നിന്നുള്ള 60 വയസുകാരനായ വിരമിച്ച ടാക്സ് ഓഫീസർ ഗ്ലെൻവുഡ് ഹോസ്കിൻ ജൂനിയറാണ് ഈ നേട്ടം കൈവരിച്ചത്. ശരാശരി പ്രതിദിനം മൂന്നിലധികം സിനിമകളാണ് ഇദ്ദേഹം തിയറ്ററിലിരുന്ന് കണ്ടത്. പെൻസിൽവാനിയയിലെ യോർക്ക് ഹാവനിലുള്ള റീഗൽ സിനിമാസിലായിരുന്നു അദ്ദേഹം സമയം ഏറെയും ചെലവഴിച്ചത്. 2025 മാർച്ച് 31ന് പൂർത്തിയായ ഈ ശ്രമത്തിലൂടെ, മുൻപ് സെക്കാറിയ സ്വോപ്പ് എന്ന അമേരിക്കക്കാരൻ സ്ഥാപിച്ച 777 സിനിമകൾ എന്ന റിക്കാർഡാണ് ഗ്ലെൻവുഡ് തകർത്തത്. സിനിമാ പ്രേമിയായ ഗ്ലെൻവുഡ്, തിയറ്ററുകളിലെ പ്രദർശന സമയങ്ങൾ മുൻകൂട്ടി കൃത്യമായി പ്ലാൻ ചെയ്താണ് സിനിമകൾ കണ്ടിരുന്നത്. പലപ്പോഴും രാവിലത്തെ ആദ്യ ഷോ മുതൽ അർദ്ധരാത്രി വരെയുള്ള പ്രദർശനങ്ങൾ ഇദ്ദേഹം തുടർച്ചയായി കണ്ടു. മഞ്ഞുകാലത്ത് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ തണുപ്പുകാലം ആരംഭിക്കുന്നതിന്…
Read MoreDay: November 4, 2026
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി..?
വാഷിംഗ്ടണ്‍ ഡിസി: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ വിലയിരുത്തലായി മാറുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ദൃശ്യമാകുന്നത്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കന്പോൾ ആദ്യ സൂചനകളിൽ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നേറുകയാണ്. സെനറ്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വന്ന 14 സീറ്റുകളില്‍ പതിനൊന്ന് ഇടങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചു. കോളറാഡോ, ദെലാവേര്, ജോര്‍ജിയ, ഇല്ലിയോണിസ്, മസാച്ചുസെറ്റ്, നോര്‍ത്ത് കരോലീന, ന്യൂ ഹാമ്പ്ഷിര്, ന്യൂ ജേഴ്സി, ന്യൂ മെക്സിക്കോ, റോഡ് ഐലന്റ്, വെര്‍ജീനിയ എന്നിവിടങ്ങളിലാണ് വിജയം. ഫ്ളോറിഡ, വെസ്റ്റ് വെര്‍ജീനിയ, വ്യോമിംഗ് എന്നിവിടങ്ങളില്‍ റിപ്പബ്ലിക്കന്‍സ് സീറ്റ് നിലനിര്‍ത്തി. 21 ഇടങ്ങളിലെ ഫലം പുറത്ത് വരാനുണ്ട്. ജനപ്രതിനിധി സഭയിലും നോര്‍ത്ത് കരോലീനയില്‍ റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റിക് പാര്‍ട്ടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജാമി ആഗര്‍ ആണ് 58.5% വോട്ട് നേടി…
Read Moreഇറാനിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ടെഹ്റാനിലുടനീളം ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന ചിത്രങ്ങളും ബാനറുകളും, ഒമാൻ തീരത്ത് കപ്പലാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ടെഹ്റാൻ: ടെഹ്റാനിലുടനീളം ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന ചിത്രങ്ങളും ബാനറുകളും സ്ഥാപിച്ച് ഇറാൻ. ടെഹ്റാനിലെ തിരക്കേറിയ എങ്കെലാബ് സ്ക്വയറിൽ ഉയർന്ന കൂറ്റൻ ബിൽബോർഡിൽ തലകുനിച്ച് അഴിക്കുള്ളിൽ നിൽക്കുന്ന നിലയിലാണ് യുഎസ് പ്രസിഡന്റ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന മുന്നറിയിപ്പും ഇതിലുണ്ട്. തൊട്ടടുത്തുള്ള മറ്റൊരു ബിൽബോർഡിൽ ട്രംപിനൊപ്പം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളാണുള്ളത്. പശ്ചിമേഷ്യൻ യുദ്ധത്തിന് തിരികൊളുത്തി ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ചത്വരത്തിൽ തടിച്ചുകൂടി. ചുവന്ന പതാകകൾ വീശിയും ‘രക്തച്ചൊരിച്ചിലുണ്ടാകും’ എന്നെഴുതിയ ബാനറുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം. ഇറാനിലെ ഖെഷം ദ്വീപിൽ യുഎസ് വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഇറാൻ ടെഹ്റാൻ/…
Read More