എ​ആ​ര്‍​ടി നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ്രാ​യ​പ​രി​ധി പി​ന്നി​ട്ട ദ​മ്പ​തി​ക​ള്‍​ക്ക് കൃ​ത്രി​മ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നു​ള്ള ചി​കി​ത്സ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

കൊ​ച്ചി: കൃ​ത്രി​മ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നു​ള്ള ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്‌​നോ​ള​ജി (എ​ആ​ര്‍​ടി) നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ്രാ​യ​പ​രി​ധി പി​ന്നി​ട്ട ദ​മ്പ​തി​ക​ള്‍​ക്ക് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ ചി​കി​ത്സ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. എ​ആ​ര്‍​ടി നി​യ​മ പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്ക് 50 ഉം ​പു​രു​ഷ​ന് 55 ഉം ​വ​യ​സാ​ണ് അ​നു​വ​ദ​നീ​യ പ്രാ​യം. 2023ല്‍ ​അ​നു​വ​ദ​നീ​യ​മാ​യ പ്രാ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ആ​രം​ഭി​ച്ച ചി​കി​ത്സ പാ​തി​വ​ഴി​യി​ല്‍​നി​ല്‍​ക്കെ ഈ ​പ്രാ​യ​പ​രി​ധി പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചി​കി​ത്സ നി​ര്‍​ത്തി​വ​ച്ച​തോ​ടെ ഇ​രു​വ​രും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ തു​ട​ര്‍​ന്നാ​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. സ​മാ​ന ഹ​ര്‍​ജി അ​നു​വ​ദി​ച്ച് പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ര്‍​ന്നാ​ണ് സാ​ധു​വാ​യ സ​മ്മ​ത​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന പ്ര​കാ​രം ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് എ​ആ​ര്‍​ടി ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Read More

അമ്മയെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ മ​ക​ൻ അ​റ​സ്റ്റി​ൽ

വ​ര​ന്ത​ര​പ്പി​ള്ളി: വ​രാ​ക്ക​ര പ​യ്യാ​ക്ക​ര​യി​ൽ വ​യോ​ധി​ക​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​രി​ച്ചു. പ​യ്യാ​ക്ക​ര മേ​ച്ചേ​രി വീ​ട്ടി​ൽ എ​ൽ​സി (75)യെ ​മ​ക​ൻ ബി​നോ​യ്(48) ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലി​സ് അ​റി​യി​ച്ചു. ബി​നോ​യി​യെ വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് എ​ൽ​സി​യെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.എ​ൽ​സി​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​രി മ​ൽ​പ്പാ​ൻ​വീ​ട്ടി​ൽ ആ​നി​യു​ടെ വീ​ട്ടി​ലാ​ണ് ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി എ​ൽ​സി​യും മ​ക​ൻ ബി​നോ​യി​യും താ​മ​സി​ച്ചി​രു​ന്ന​ത്. ആ​നി​യും മ​ക​ൻ നി​ജോ​യും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ മ​റ്റൊ​രി​ട​ത്താ​യി​രു​ന്നു. എ​ൽ​സി​യും മ​ക​ൻ ബി​നോ​യി​യും മാ​ത്ര​മാ​ണു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ ആ​ള​ന​ക്കം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് എ​ൽ​സി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹാ​ളി​ൽ അ​ടു​ക്ക​ള വാ​തി​ലി​നു സ​മീ​പ​ത്താ​യി നി​ല​ത്തു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. എ​ൽ​സി​യു​ടെ ത​ല​യി​ൽ ചെ​റി​യ മു​റി​വു​ള്ള​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബി​നോ​യി. അ​യ​ൽ​വാ​സി​ക​ൾ വ​ന്ന​പ്പോ​ഴാ​ണു സം​ഭ​വം അ​റി​ഞ്ഞ​തെ​ന്നാ​ണ് ഇ​യാ​ൾ പൊ​ലി​സി​നു…

Read More

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വ​തി​ക​ളെ ബ​സ് സ്റ്റാ​ൻ​ഡി​ൽനിന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യതായി പരാതി; പ്ര​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ യു​വ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ 29ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വ​യ​നാ​ട്, റാ​ന്നി സ്വ​ദേ​ശി​നി​ക​ളെ​യാ​ണ് പ്ര​വീ​ൺ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. വീ​ടു​ക​ളി​ലെ​ത്തി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വ​തി​ക​ളാ​ണ് ഇ​രു​വ​രും. പ്ര​തി പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന യു​വ​തി​ക​ളു​ടെ അ​ടു​ത്തെ​ത്തി താ​നും ആ ​മേ​ഖ​ല​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.‌വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ശേ​ഷം ഇ​യാ​ൾ യു​വ​തി​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. ശേ​ഷം മ​ല്ല​പ്പ​ളി – വെ​ണ്ണി​ക്കു​ളം റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്നും യു​വ​തി​ക​ൾ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

അമ്മയുടെ ക്രൂരത; സ്വ​ത​ന്ത്ര ജീ​വി​ത​ത്തി​ന് കു​ട്ടി​ക​ൾ ത​ട​സ​മാ​യ​തി​നാ​ൽ മക്കളെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെന്ന് കൊ​ഴി​ഞ്ഞാ​മ്പാ​റ കേ​സി​ൽ അ​മ്മ​യു​ടെ മൊ​ഴി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളെ അ​മ്മ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് സം​ശ​യം. സ്വ​ത​ന്ത്ര ജീ​വി​ത​ത്തി​ന് കു​ട്ടി​ക​ൾ ത​ട​സ​മാ​യ​തി​നാ​ൽ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യു​വ​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് അ​മ്മ നി​വേ​ദ്യ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം അ​ഞ്ചു​വ​യ​സു​കാ​രി മ​ക​ളെ​യാ​ണ് വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​വേ​ദ്യ​യു​ടെ മൊ​ഴി. അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ മ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം ഇ​ള​യ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്. വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ട് മു​തു​കി​ൽ പി​ടി​ച്ച് മു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക കാ​ര​ണം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.​പു​റ​ത്ത് നി​ന്ന് സ​ഹാ​യം കി​ട്ടി​യോ എ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മേ​നോ​ൻ​പാ​റ മ​ണ​ൽ​കാ​ട് ജോ​ൺ കു​മാ​റി​ന്‍റെ മ​ക്ക​ളാ​യ അ​ഞ്ച് വ​യ​സു​ള്ള ജെ​ന്നി​ഫ​ർ ജൂ​ലി​യേ​റ്റ്, മൂ​ന്ന് വ​യ​സു​ള്ള…

Read More

കോ​പ്പ​ൻ​ഹേ​ഗ​നി​ൽ ന​ട​ന്ന പോ​ർ​ച്ചു​ഗ​ൽ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ന്ന് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ; യ​ഥാ​ർ​ത്ഥ കാ​ര​ണം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോ​പ്പ​ൻ​ഹേ​ഗ​ൻ: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പോ​ർ​ച്ചു​ഗ​ൽ ക്യാ​മ്പ് വി​ട്ടു. സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം വ്യക്തമാക്കി. പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ഫു​ട്ബോ​ൾ ക്യാ​മ്പി​ൽ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ന്ന​തി​ന് പി​ന്നിലെ യ​ഥാ​ർ​ത്ഥ കാ​ര​ണം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് റൊ​ണാ​ൾ​ഡോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെയാണ് വ്യ​ക്ത​മാ​ക്കിയത്. കോ​പ്പ​ൻ​ഹേ​ഗ​നി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്നാ​ണ് 41 കാ​ര​നാ​യ താ​രം പു​റ​ത്തു​പോ​യ​ത്. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ നോ​ർ​വെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി​രു​ന്നെ​ങ്കി​ലും റൊ​ണാ​ൾ​ഡോ​യെ ക​ള​ത്തി​ലി​റ​ക്കാ​ൻ പ​രി​ശീ​ല​ക​ൻ ജോ​ർ​ജ് ജെ​സ്യൂ​സ് ത​യ്യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഡെ​ൻ​മാ​ർ​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും താ​രം സ്റ്റാ​ർ​ട്ടേ​ഴ്‌​സ് നി​ര​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് കോ​ച്ച് വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റൊ​ണാ​ൾ​ഡോ ക്യാ​മ്പ് വി​ട്ട​ത്. പ​രി​ശീ​ല​ക​നു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ർ​ച്ചു​ഗ​ലി​നാ​യി 234 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 146 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ള്ള റൊ​ണാ​ൾ​ഡോ​യു​ടെ അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന് ഇ​ത് വി​രാ​മ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​രാ​ധ​ക​ർ. 2026 ത​ന്‍റെ അ​വ​സാ​ന വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്ന് താ​രം നേ​ര​ത്തെ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും…

Read More