ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. കട്ടിയുള്ളതും മൃദുലമായതും ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്. കാലിന്റെ അടിയിൽ സമ്മർദ…
Read MoreDay: October 14, 2026
പംകിൻ സീഡ്സ് കഴിക്കുമ്പോൾ- പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്
മത്തങ്ങയുടെ ഉള്ളിലുള്ള വിത്തുകളാണ് പംകിൻ സീഡ്സ് എന്നറിയപ്പെടുന്നത്. പുറംതൊലിയോടുകൂടിയോ പുറംതൊലി നീക്കിയ പച്ചനിറത്തിലുള്ള വിത്തുകളായോ ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. മത്തങ്ങാവിത്തുകൾ പോഷകസമൃദ്ധമായ ഭക്ഷണമാണ്. അവയിലെ പ്രോട്ടീൻ, അപൂരിത കൊഴുപ്പുകൾ, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയവ ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. 100 ഗ്രാം പുറംതൊലി നീക്കിയ, ഉണക്കിയ മത്തങ്ങാവിത്തിൽ 559 കിലോ കലോറി ഊർജമുണ്ട്. സമീകൃത ഭക്ഷണക്രമത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ ഹൃദയാരോഗ്യത്തിനും പോഷകാവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകം. ഹൃദയാരോഗ്യത്തിന് മത്തങ്ങാവിത്തുകളിൽ അപൂരിത കൊഴുപ്പുകൾ, മഗ്നീഷ്യം, സസ്യങ്ങളിൽ കാണുന്ന ഫൈറ്റോസ്റ്റിറോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതു ഹൃദയാരോഗ്യത്തിനു സഹായകം ഉറക്കത്തിനും മാനസികാരോഗ്യത്തിനും മത്തങ്ങാവിത്തുകളിൽ ട്രിപ്റ്റോഫാൻ (Tryptophan) എന്ന അമിനോ ആസിഡും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ ശരീരത്തിൽ സെറോട്ടോണിൻ, മെലറ്റോണിൻ തുടങ്ങിയ സംയുക്തങ്ങളുടെ നിർമാണത്തിൽ പങ്കുവഹിക്കുന്നു.മെലറ്റോണിൻ ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിന് അവശ്യമാണു മഗ്നീഷ്യം. പുരുഷ ലൈംഗിക ആരോഗ്യത്തിന് പംകിൻ…
Read Moreകാറളത്ത് വയോധികയെ വീടിനുള്ളില് കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്ന സംഭവം; രഹസ്യങ്ങളുടെ ചുരുളഴിക്കാൻ എസ്ഐടി
ഇരിങ്ങാലക്കുട: കാറളത്ത് വയോധികയെ വീടിനുള്ളില് കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്ന സംഭവത്തില് പൊലിസ് അന്വേഷണം ഊര്ജിതമാക്കി. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് അന്വേഷിക്കും. കാറളം മൃഗാശുപത്രിക്ക് സമീപം പാറാമ്പുള്ളി റോഡില് അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീട്ടില് ആരുമില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സ്കൂള് വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി ഋതികയാണ് മുത്തശിയെ മരിച്ചനിലയില് ആദ്യം കണ്ടത്. സംഭവസമയത്ത് സാവിത്രിയുടെ മകന് സുമേഷ് പിതാവ് വിജയനെയും കൂട്ടി ചികിത്സയ്ക്കായി ഇരിങ്ങാലക്കുടയിലെ ആശുപത്രിയില് പോയിരിക്കുകയായിരുന്നു. സാവിത്രിയുടെ കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ട്. കഴുത്തില് സാരി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വീടിനകത്ത് സാധനങ്ങള് വാരിവലിച്ചിട്ട നിലയിലുമായിരുന്നു. സാവിത്രി ധരിച്ചിരുന്ന മാല, വളകള്, മോതിരം എന്നിവയടക്കം ഏകദേശം 15 പവനോളം സ്വര്ണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലിസ്…
Read Moreജയമാധവൻ നായരുടെ കൊലപാതകം: രവീന്ദ്രന്റെ കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യും
തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിലെ ചുരുളഴിച്ചത് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണം. അറസ്റ്റിലായ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ സഹായി സജുവിനെ കസ്റ്റഡിയിലെടുക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. സജു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചു. തലക്കടിച്ചു ശ്വാസം മുട്ടിച്ചാണ് ജയമാധവൻ നായരെ രവീന്ദ്രനും സംഘവും കൊലപ്പെടുത്തിയതെന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ഇത് സ്ഥീരികരിച്ചു. ബ്രെയിൻ മാപ്പിംഗ് പരിശോധനയിലാണ് രവീന്ദ്രൻ നായർ കുറ്റം സമ്മതിച്ചതെന്നു പൊലിസ് പറഞ്ഞു. മുൻ കോടതി ജീവനക്കാരനായ രവീന്ദ്രൻ നായർ വ്യാജ വിൽപത്രം ഉണ്ടാക്കി ജയമാധവൻ നായരുടെ ഒപ്പ് വ്യാജമായി ഇട്ടു സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു. ബുദ്ധിമാനായ കുറ്റവാളിയാണ് രവീന്ദ്രനെന്ന് പൊലിസ് പറഞ്ഞു. രവീന്ദ്രൻ, സജു, അനിൽകുമാർ എന്നി മൂന്നു പേരാണ് ഈ കേസിലെ പ്രതികൾ. ജയമാധവന്റെ കട്ടിലിൽ നിന്നും…
Read Moreപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ: ഡിഐജി തോംസൺ ജോസിന് അന്വേഷണ ചുമതല
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. ഡിഐജി തോംസൺ ജോസിന്റെ മേൽനോട്ടത്തിലാണ് രണ്ട് കേസുകളുടെയും അന്വേഷണം നടക്കുന്നത്. ഇഡി നൽകിയ റിപ്പോർട്ടിന്റെയും ഹൈക്കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വിജിലൻസ് രണ്ട് വെവ്വേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. പിണറായി വിജയൻ ഒന്നാം പ്രതിയായ മാസപ്പടി കേസ് എസ്പി ഇ.എൻ സുരേഷും, മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കള്ളപ്പണ-ഹവാല ഇടപാട് കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്ണനുമാണ് അന്വേഷിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം എടുത്ത ഈ രണ്ട് കേസുകളിലും മുഖ്യമന്ത്രിയുടെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ രണ്ടാം പ്രതിയാണ്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
Read More‘വൈഷ്ണവ ജന തോ’ പുല്ലാങ്കുഴലിൽ വായിച്ച് പൊലിസ് നടപടികൾക്ക് പ്രതീകാത്മക മറുപടി; പൊലിസ് അതിക്രമങ്ങൾക്കിരയായവർക്കൊപ്പം വാർത്താസമ്മേളനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്ക് നേരെ അധികാരികൾ നടത്തുന്ന പൊലിസ് അതിക്രമങ്ങൾക്കും ‘ദണ്ട്’ (വടി) ഉപയോഗിച്ചുള്ള അതിക്രമ നയത്തിനുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തി. പൊലിസ് നടപടികൾക്ക് പ്രതീകാത്മക മറുപടിയായി ‘വൈഷ്ണവ ജന തോ’ എന്ന ഗാനം പുല്ലാങ്കുഴലിൽ വായിച്ചായിരുന്നു വാർത്താ സമ്മേളനം. സമർ എന്ന കലാകാരനാണ് പുല്ലാങ്കുഴൽ വായിച്ചത്. വാർത്താസമ്മേളനത്തിന് മുന്നോടിയായി സമർ എന്ന കാലാകരനെ അദ്ദേഹം വേദിയിൽ പരിചയപ്പെടുത്തി. ഒക്ടോബറിൽ താൻ കസ്റ്റഡിയിലായെന്നും സിവിൽ വേഷത്തിലെത്തിയ പൊലിസ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായും സമർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് ഫോർമാറ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിന് ഇരയായ മറ്റൊരു എൻഎസ്യുഐ പ്രവർത്തകയെയും രാഹുൽ ഗാന്ധി ‘ഷെർനി’ (പെൺപുലി) എന്ന് വിശേഷിപ്പിച്ച് വേദിയിൽ അവതരിപ്പിച്ചു. കസ്റ്റഡിയിലുള്ള കൊണാട്ട് പ്ലേസ് പൊലിസ് സ്റ്റേഷനിൽ വെച്ച് വനിതാ പൊലിസുകാരുടെ മർദനമേറ്റതായി…
Read Moreസിജെപി ഇന്ത്യാ മുന്നണിക്ക് എതിരല്ലെന്ന് അഭിജീത് ദിപ്കെ, സിജെപി നേതാക്കളെ ജയിലിലടച്ചത് കേന്ദ്രത്തിന്റെ ഭീരുത്വമെന്ന് രാഹുൽ ഗാന്ധി, അപവാദ പ്രചാരണത്തിനെതിരെ ഡികെ
ന്യൂഡൽഹി: തങ്ങൾ ഇന്ത്യാ മുന്നണിക്ക് എതിരല്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സിജെപി ഒരു സ്വതന്ത്ര പ്രഷർ ഗ്രൂപ്പാണെന്നും അത് എപ്പോഴും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയും തങ്ങളും ഒരേ കാര്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾ ഇരുവിഭാഗത്തിന്റെയും പൊതുവായ ലക്ഷ്യമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ദീപ്കെ വ്യക്തമാക്കി. പാർട്ടിയെ ഔദ്യോഗികമായി രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിജെപി നേതാക്കളെ ജയിലിലടച്ചത് കേന്ദ്രത്തിന്റെ ഭീരുത്വം; ജന്തർമന്തർ തിരിച്ചുപിടിക്കുമെന്ന് രാഹുൽ ഗാന്ധി ന്യൂഡൽഹി: ജന്തർമന്തറിൽ അതിക്രമിച്ചു കയറി ദേശീയ പതാക ഉയർത്തിയെന്നാരോപിച്ച് സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്ക് ജയിലിലടച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ…
Read Moreഎറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗിന് മുന്നില് തീയിട്ട സംഭവം: പ്രതിക്ക് തീവ്രവാദ ബന്ധമെന്ന് സംശയം, ദുരുഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമെന്ന് സംശയം. കൊച്ചി പൊലിസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികളും അന്വേഷണം ശക്തമാക്കി. എന്ഐഎ, ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥര് പ്രതി പുത്തന്കുരിശ് ഐക്കരനാട് സ്വദേശി എബിന് പോളിനെ (32) നേരിട്ടെത്തി കസ്റ്റഡിയില് ചോദ്യം ചെയ്തു. തിങ്കളാഴ്ച പുലര്ച്ചെ 2.30 ഓടെയായിരുന്നു എറണാകുളം സെന്ട്രല് പൊലിസ് സ്റ്റേഷന് പരിധിയിലെ കടവുഭാഗം സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിയില് തീപിടിത്തം ഉണ്ടായത്. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തില് നിന്ന് ഇറങ്ങി കൈവശമുണ്ടായിരുന്ന പെട്രോള് ഒഴിച്ച് തീയിടുകയും സംഭവത്തിന്റെ ദൃശ്യങ്ങള് സ്വന്തം മൊബൈല് ഫോണില് പകര്ത്തിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു. എറണാകുളം മാര്ക്കറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും ഏകദേശം 150 ഓളം പേരില് നിന്നും ലഭിച്ച വിവരങ്ങളുടെയും സൈബര് വിഭാഗത്തിന്റെ സഹായത്തോടെ കണ്ടെത്തിയ സാങ്കേതിക വിവരങ്ങളുടെയും…
Read Moreരാത്രികാലങ്ങളിൽ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകാറില്ല; മധ്യപ്രദേശ് ആശുപത്രിയിൽ ആറുമാസത്തിനിടെ മരിച്ചത് 80 നവജാത ശിശുക്കൾ
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ല ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ ആറുമാസത്തിനിടെ മരിച്ചത് 80 നവജാത ശിശുക്കൾ. സംഭവത്തിൽ ബിജെപി എംഎൽഎ ദിനേഷ് റായ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രാത്രികാലങ്ങളിൽ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകാറില്ലെന്നും ഗുരുതരമായ അശ്രദ്ധയാണ് മരണങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മാസം തികയാതെയുള്ള ജനനം, കുറഞ്ഞ ജനന ഭാരം, മറ്റ് സങ്കീർണതകൾ എന്നിവയാണ് മരണങ്ങൾക്ക് കാരണമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഗുരുതരാവസ്ഥയിൽ എത്തുന്ന കുഞ്ഞുങ്ങളെയാണ് ഇവിടെ പ്രവേശിപ്പിക്കാറുള്ളതെന്നും, ആശുപത്രിയുടെ നവജാത ശിശു മരണനിരക്ക് അനുവദനീയമായ പരിധിക്കുള്ളിലാണെന്നും സിവിൽ സർജൻ ഡോ. വിനോദ് കുമാർ നവ്കർ വ്യക്തമാക്കി. സംഭവത്തിൽ കുടുംബങ്ങളുടെ പരാതികളും ഉയർന്നിട്ടുണ്ട്.
Read Moreപുള്ളിപ്പുലി രണ്ടു കുട്ടികളെ കടിച്ചുകൊന്നു
ലഖിംപുർഖേരി: ലഖിംപുർ ഖേരി, ബഹറായിച് ജില്ലകളിൽ പുള്ളിപ്പുലി ആക്രമണത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ലഖിംപുർഖേരിയിലെ ഭോഝിയ ഗ്രാമത്തിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുള്ള സാനിയയെ ആണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. വീടിനു സമീപത്തെ കരിന്പുപാടത്തുനിന്ന് ഇന്നലെ സാനിയയുടെ മൃതദേഹം കണ്ടെടുത്തു. ബഹറായിച്ചിലെ ഭദരിയ ഗ്രാമത്തിൽ ഏഴുവയസുകാരൻ രോഹിതാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ന് വീടിനുസമീപത്തെ പാടത്തുനിൽക്കുന്പോൾ രോഹിതിനെ പുലി ആക്രമിക്കുകയായിരുന്നു. രോഹിത് അലമുറയിട്ടു കരഞ്ഞതോടെ നാട്ടുകാരെത്തുന്നതുകണ്ട് പുലി കുട്ടിയെ കടിച്ചുവലിച്ച് കരിന്പിൻപാടത്തേക്കു മറഞ്ഞു. പിന്നീടു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More