പാറ്റ്ന: നഴ്സറി കുട്ടികളുടെ കവിത ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ട്രോളുമായി ലാലു പ്രസാദ് യാദവിന്റെ ആർജെഡി. ജോണി ജോണി യേസ് പപ്പാ എന്ന നഴ്സറി കവിതയുടെ പാരഡിയാണ് മോദിയെയും ബിജെപിയെയും ആക്രമിക്കാൻ ആർജെഡി തെരഞ്ഞെടുത്തത്. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ പാരഡിപ്പാട്ട് പ്രസിദ്ധീകരിച്ചത്.
ഭാവിയിൽ മോദി ഭക്തരുടെ കുട്ടികൾ ഈ കവിത പഠിക്കും- മോദി, മോദി യേസ് പപ്പ, വികസനമുണ്ടോ? ഇല്ലപ്പാ, കർഷകർ സന്തോഷത്തിലാണോ? അല്ലപ്പാ, സ്ത്രീകൾ സുരക്ഷിതരാണോ? അല്ലപ്പാ, 10 കോടി ജോലി? ഇല്ലപ്പാ, 15 ലക്ഷം? ഇല്ലപ്പാ. തട്ടിപ്പ് മാത്രം ഹഹഹ- എന്നായിരുന്നു ട്വീറ്റ്.
आने वाले वक़्त में मोदी भक्तों के बच्चे यही कविता पढेंगे ——–
Modi modi
yes papaAny development?
No papaFarmer happy?
No papaWomen safe?
No papa10 crore job?
No papa15 lakhs??
No papaOnly jumla?
Ha😂 ha😂 ha 😂😂😂😂😂😂😂😂😂😂— Rashtriya Janata Dal (@RJDforIndia) May 8, 2019
ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് നിരവധി വേദികളിൽ ബിജെപിക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരേ രൂക്ഷ വിമർശനമുന്നയിക്കുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയുടെ കാരണം മോദിയാണെന്ന് ബുധനാഴ്ച അദ്ദേഹം ആരോപിച്ചിരുന്നു.