ജോ​ലി കി​ട്ടാ​തെ വി​വാ​ഹം ക​ഴി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞു ! ക​ലി​മൂ​ത്ത് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് അ​മ്മ​യു​ടെ ത​ല ത​ല്ലി​പ്പൊ​ളി​ച്ച് മ​ക​ന്‍…

വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ഞ്ഞ​തി​ന് അ​മ്മ​യെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി മ​ക​ന്‍. ഭോ​പ്പാ​ലി​ലെ കോ​ഹി ഫി​സ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ജോ​ലി കി​ട്ടാ​തെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​മ്മ ക​ര്‍​ശ​ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ 32കാ​ര​ന്‍ 67കാ​രി​യാ​യ അ​മ്മ​യെ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഫ​ര്‍​ഹാ​ന്‍ (32) ആ​ണ് അ​മ്മ അ​സ്മ ഫ​റൂ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബി​കോം ബി​രു​ദ​ധാ​രി​യാ​ണ് ഫ​ര്‍​ഹാ​ന്‍. അ​സ​മ ഫ​റൂ​ഖി​ന് അ​ത്ത ഉ​ള്ള എ​ന്ന മ​റ്റൊ​രു മ​ക​ന്‍ കൂ​ടി​യു​ണ്ട്.

ചൊ​വ്വാ​ഴ്ച അ​മ്മ​യെ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ത്ത ഉ​ള്ള വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ പി​റ്റേ​ന്ന് ഫ​ര്‍​ഹാ​ന്‍ ര​ക്ത​ക്ക​റ പു​ര​ണ്ട ഒ​രു ക്രി​ക്ക​റ്റ് ബാ​റ്റ് ഒ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട അ​ത്ത ഉ​ള്ള ഇ​തേ​കു​റി​ച്ച് ചോ​ദി​ച്ചു.

എ​ന്നാ​ല്‍ അ​മ്മ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ​താ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് അ​യാ​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ സ​ഹോ​ദ​ര​ന്‍ ചോ​ദ്യം ആ​വ​ര്‍​ത്തി​ച്ച​തോ​ടെ സ​ത്യം പ​റ​യു​ക​യാ​യി​രു​ന്നു.

വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ചാ​ല്‍ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് സ​ഹോ​ദ​ര​നേ​യും ഫ​ര്‍​ഹാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

അ​ത്ത ഉ​ള്ള വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഫ​ര്‍​ഹാ​ന്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് അ​മ്മ​യെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​യാ​ള്‍ പ​റ​ഞ്ഞു. ഫ​ര്‍​ഹാ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

Related posts

Leave a Comment