അണ്ണാന്മാരുടെ മാരക അടവുകള്‍

sq കുങ്ഫു സ്ക്വിറല്‍സ് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ ആണിവ. ഒറ്റനോട്ടത്തില്‍ ബ്രൂസ് ലീ ചിത്രം എന്റര്‍ ദ ഡ്രാഗണിലെ ഫൈറ്റ് രംഗങ്ങള്‍ അനുകരിക്കുകയാണെന്നു തോന്നും ഈ അണ്ണാറക്കണ്ണന്മാര്‍. വായുവില്‍ ചാടിയും തിരിഞ്ഞും മറിഞ്ഞുമുള്ള കിക്കും പഞ്ചും എല്ലാം കിറുകൃത്യമായി മറ്റേയാളുടെ മര്‍മ്മത്തു തന്നെ കൊള്ളുന്നുമുണ്ട്. ഇവരെ കുങ്ഫു അണ്ണാന്മാര്‍ എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത് എന്നാണു ഫോട്ടോഗ്രാഫറായ അലക്‌സാണ്ടര്‍ ഖിസ്ഗിലോവ് ചോദിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഇദ്ദേഹം സാന്‍ഫ്രാന്‍സിസ്രോയിലെ തന്റെ വീടിന്റെ പരിസരത്തു നിന്നാണു അപൂര്‍വ സംഘട്ടനരംഗങ്ങള്‍ ക്യാമറയില്‍ പിടിച്ചത്. സാധാരണ ഒഴിവുസമയങ്ങളില്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ ഇതില്‍ക്കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താറുണ്ടെന്നു നേച്ചര്‍ ഫോട്ടോഗ്രാഫിയില്‍ തല്പരനായ ഈ എന്‍ജിനീയര്‍ പറയുന്നു.

പക്ഷേ, ഈ സംഭവം അങ്ങനെയല്ലല്ലോ. ധാരാളം ക്ഷമ, ഭാഗ്യം, മികച്ച ക്യാമറ സെറ്റിംഗ്‌സ് എന്നിവ മാത്രമല്ല വിചാരിക്കുന്ന സമയത്ത് ആക്ഷന്‍ ചെയ്യാന്‍ താരങ്ങളും തയാറാകണമല്ലോ. ഈ പ്രശ്‌നങ്ങളെയെല്ലാം അതിജീവിച്ചാണു ഈ മൂന്നു ഫോട്ടോകള്‍ എടുത്തതെന്നു ഇദ്ദേഹം പറയുന്നു. കുങ്ഫു രംഗങ്ങള്‍ കണ്ടുനോക്കൂ.

sq1

Related posts