ഇടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒഴിഞ്ഞിട്ട നാവുപിഴയുടെ മന്ത്രിക്കസേര ഇ.പി. ജയരാജന് ഏറ്റെടുത്തു. അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി മലയാളിയാണെന്ന് തട്ടിവിട്ടാണ് ട്രോളന്മാരുടെ പുതിയ ഇരയായി മന്ത്രി ജയരാജന് അവരോഹിതനായത്. മുഹമ്മദ് അലി കേരളത്തിന് വേണ്ടി മെഡല്‍ നേടിയ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഖിക്കുന്നുവെന്നും ജയരാജന് ഒരു ചാനലിനോടു പറഞ്ഞു.
അലിയെ താങ്കള്‍ എങ്ങനെ അനുസ്മരിക്കുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മുഹമ്മദ് അലി അമേരിക്കയില്‍വച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക ലോകത്ത് പ്രഗഗ്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നാണ് ജയരാജന് പ്രതികരിച്ചത്. അബദ്ധ പ്രതികരണം കേട്ടതോടെ വാര്‍ത്താ അവതാരക ജയരാജന്റെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.
സോഷ്യല്‍ മീഡിയ ട്രോളുകള്‍ കാണാം: