ഭഗമതിയാകാന്‍ അനുഷ്കയ്ക്ക് രണ്ടരക്കോടി

anushka090616ഓരോ ചിത്രം കഴിയുംതോറും നടി അനുഷ്ക ഷെട്ടിക്ക് ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുകയാണ്. ബാഹുബലി, രുദ്രമ്മാ ദേവി എന്നീ രണ്ട് സിനിമകളിലെ അഭിനയം തന്നെയാണ് താരത്തെ ഏറെ ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളാക്കി മാറ്റിയത്. ഭഗമതി എന്ന തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അനുഷ്കയ്ക്ക് രണ്ടരക്കോടി പ്രതിഫലം നല്കിയെന്നാണ് റിപ്പോര്‍ട്ട്.

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് കഴിഞ്ഞാണ് അനുഷ്ക  ഭഗമതി സിനിമയുടെ സെറ്റിലെത്തുക.  ചിത്രത്തില്‍ അനുഷ്കയുടെ അമ്മയായി തബു എത്തുമെന്നാണ് പറയുന്നത്.  ജയറാമും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഭഗമതി.

Related posts