വീണ്ടും ദൂരൂഹത മുറുകുന്നു! കലാഭവന്‍ മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍; കേന്ദ്രലാബ് റിപ്പോര്‍ട്ട് പുറത്ത്

maniതൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണത്തിന് കാരണമായേക്കാവുന്ന അളവില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണ്ടെത്തി. കേന്ദ്രലാബില്‍ മണിയുടെ രക്തവും ആന്തരികാവയവങ്ങളും പരിശോധിച്ചതില്‍ നിന്നാണ് 45 മില്ലിഗ്രാം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച സംസ്ഥാനത്തെ മെഡിക്കല്‍ വിദഗ്ധ സംഘം 45 മില്ലിഗ്രാം മെഥനോള്‍ മരണത്തിന് കാരണമായേക്കാമെന്ന് സൂചന നല്‍കുന്നുണ്ട്.

കാക്കനാട്ട് ലാബില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ 26 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയിരുന്നത്. ഇത് മണി ബിയര്‍ കഴിച്ചപ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയതാണെന്നാണ് പോലീസ് കരുതിയിരുന്നത്. മരണത്തിനുമുമ്പ് മണി ധാരാളം ബിയര്‍ കുടിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മണിയുടെ ശരീരത്തില്‍ ഇത്രയധികം മെഥനോള്‍ എങ്ങിനെ വന്നു എന്നതു തന്നെയാണ് സിബിഐക്ക് ആദ്യം അന്വേഷിക്കേണ്ടി വരിക.

Related posts