രാഹുലിനെ കണ്ടെത്തിയാല്‍ ഒരു ലക്ഷം രൂപ സമ്മാനം! അഡ്രസ് നല്‍കുന്ന ആളുടെ പോക്കറ്റില്‍ പൈസ ഇട്ടുകൊടുക്കുമെന്നു ബിജെപി വക്താവ് വിജേന്ദ്ര സിംഗ് സിസോദിയ

rahul neww

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ് പറയുന്നതെങ്കില്‍ കേള്‍വിക്കാര്‍ക്ക് രസിക്കുന്ന രീതിയില്‍ പറയണമെന്നാണ് വയ്പ്. മധ്യപ്രദേശ് ബിജെപി വക്താവായ വിജേന്ദ്ര സിംഗ് സിസോദിയ വല്ല്യൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. വിദേശ സന്ദര്‍ശനത്തിലുള്ള രാഹുലിനെ കണ്ടെത്താനുള്ള അഡ്രസ് നല്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്കുമെന്നാണ് വിജേന്ദ്രയുടെ പ്രഖ്യാപനം.

അഡ്രസ് നല്കുന്ന ആളുടെ അടുത്തെത്തി പൈസ പോക്കറ്റില്‍ ഇട്ടുകൊടുക്കുമെന്നുമൊക്കെയാണ് സിസോദിയ വച്ചുകാച്ചിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി വിദേശത്തേക്കെന്നു പറഞ്ഞു പോകുന്നത് എവിടെക്കാണെന്ന് ആര്‍ക്കും അറിയില്ലെന്നും അതു കണ്ടുപിടിക്കുകയാണ് സമ്മാനം പ്രഖ്യാപിച്ചതിന്റെ കാരണമെന്നും സിസോദിയ പറയുന്നു. ചില്ലറക്കാരനല്ല സിസോദിയ. മധ്യപ്രദേശ് ഉര്‍ജ വികാസ് നിഗത്തിന്റെ ചെയര്‍മാന്‍ കൂടിയാണ്.

Related posts