ഒന്നു ചുവടുവയ്ക്കാന്‍ രണ്ടു കോടിയോ…

Priyanka290616ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്കുള്ള കയറ്റം ചെറിയ കാര്യമല്ല… ഇതോടെ പ്രതിഫലത്തിനും കുത്തനെ കയറ്റം ഉണ്ടാകാം. പറഞ്ഞുവരുന്നത് പ്രിയങ്ക ചോപ്രയുടെ കാര്യമാണ്. ഐ.ഐ.എഫ്.എ അവാര്‍ഡ് നിശയില്‍ നൃത്തചുവടുവയ്ക്കാന്‍ രണ്ടുകോടി രൂപ പ്രിയങ്ക ആവശ്യപ്പെട്ടുവെന്നാണ് കേള്‍ക്കുന്നത്. ഒരു ചിത്രത്തില്‍ അഭിനയിക്കാനല്ല മറിച്ച് നൃത്തച്ചുവടുവയ്ക്കാന്‍ മാത്രമാണ് രണ്ടു കോടി എന്നോര്‍ക്കണം.

ഇതു നല്കിയോ… അതോ ഇല്ലയോ എന്നൊന്നും പിന്നീട് വിശദീകരണം ഉണ്ടായിട്ടില്ല. ഇത്രയും തുക ചോദിച്ചതുകൊണ്ടാണ് അടുത്ത സുഹൃത്തുക്കളായ പ്രിയങ്കയും ദീപിക പദുക്കോണും ഒന്നിച്ച് വേദിയിലെത്താതിരുന്നതെന്നും അണിയറയില്‍ സംസാരമുണ്ട്. എന്തായാലും ഇത്രയും  പ്രതിഫലത്തുക ആവശ്യപ്പെട്ടെന്ന രീതിയിലുള്ള വാര്‍ത്തകളോട് പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദങ്ങളില്‍ ചെന്നു ചാടാതിരിക്കാനാണ് പ്രിയങ്ക പ്രതികരിക്കാത്തതിന്റെ കാരണമെന്നും പറയപ്പെടുന്നു.

Related posts