മാഹി: മയ്യഴി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ഫീൽഡ് പരിശോധന തുടങ്ങി. പുതുച്ചേരി നിയമസഭയിൽ ആരോഗ്യ വകുപ്പ് മൊബൈൽ മെഡിക്കൽ ടീം എത്തി മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് തുടക്കം കുറിച്ചു.
മാഹിയിലും ഇന്നലെ കമ്യൂണി ഫീൽഡ് പരിശോധന ആരംഭിച്ചു. മാഹി മേഖലയിലെ കേരളത്തിന്റെ അതിർത്തി പ്രദേശമായ പന്തക്കലിൽ മാഹി കോവിഡ് പ്രതിരോധ സംഘത്തിലെ ഡോ.ബിജുവിന്റെ നേതൃത്വത്തിലെത്തിയ പ്രത്യേക മൊബൈൽ മെഡിക്കൽ ടീം 33 പേരുടെ സാമ്പിൾ ശേഖരിച്ചു.
കഴിഞ്ഞ മാർച്ച് മുതൽ വിദേശത്ത് നിന്ന് എത്തിയ രോഗലക്ഷണങ്ങളില്ലാത്ത വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ സാമ്പിളാണ് ഇന്നലെ ശേഖരിച്ചത്. സാമ്പിളുകൾ മലബാർ കാൻസർ സെന്ററിൽ പരിശോധനയ്ക്കയച്ചു.