പു​തു​ച്ചേ​രി​യി​ൽ കോ​വി​ഡ് ക​മ്യൂ​ണി​റ്റി ഫീ​ൽ​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി


മാ​ഹി: മ​യ്യ​ഴി ഉ​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മ്യൂ​ണി​റ്റി ഫീ​ൽ​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. പു​തു​ച്ചേ​രി നി​യ​മ​സ​ഭ​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ടീം ​എ​ത്തി മു​ഖ്യ​മ​ന്ത്രി, മ​റ്റു മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച് തു​ട​ക്കം കു​റി​ച്ചു.

മാ​ഹി​യി​ലും ഇ​ന്ന​ലെ ക​മ്യൂ​ണി ഫീ​ൽ​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മാ​ഹി മേ​ഖ​ല​യി​ലെ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പ​ന്ത​ക്ക​ലി​ൽ മാ​ഹി കോ​വി​ഡ് പ്ര​തി​രോ​ധ സം​ഘ​ത്തി​ലെ ഡോ.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പ്ര​ത്യേ​ക മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ടീം 33 ​പേ​രു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു.​

ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​രു​ടെ സാ​മ്പി​ളാ​ണ് ഇ​ന്ന​ലെ ശേ​ഖ​രി​ച്ച​ത്.​ സാ​മ്പി​ളു​ക​ൾ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

Related posts

Leave a Comment