തൃശൂര്‍: അറിവും ആര്‍ദ്രതയും സംലഭ്യതയുമാണ് ഡോക്ടര്‍മാര്‍ക്ക് അവശ്യംവേണ്ട ഗുണങ്ങളെന്ന് കേരള വനിതകമ്മീഷന് ചെയര്‍പേഴ്സണ്‍ കെ. സി. റോസകുട്ടി. ഏങ്ങണ്ടിയൂര്‍ എം. ഐ. മിഷന് ആസ്പത്രിയില്‍ സംഘടിപ്പിച്ച “ഡോക്ടേഴ്സ് ഡേ” പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍. കെ. വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.
ബെസ്റ്റ് ഡോക്ടര്‍ ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പി. സി. ഗില്‍വാസ്, ഡോ. സെറീന ഗില്‍വാസ് എന്നിവരെ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി. പി. നന്ദകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ആശുപത്രിയിലാദ്യമായി മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ഷെലിന് മുഹമ്മദിന് വനിതകമ്മീഷന് ചെയര്‍പേഴ്സണ്‍ കെ. സി. റോസകുട്ടി ഉപഹാരം സമ്മാനിച്ചു. ജില്ലയില്‍ കൊതുകുനിവാരണയജ്ഞത്തിന് നേതൃത്വം നല്കിയ സിസ്റ്റര്‍ ചെറുപുഷ്പം, ജോല്സ്ന ബിജോയ്, എ. പി. പ്രസീദ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി. ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുശീല ജെയ്ക്കബ്, എം. ഐ. മിഷന് ഹോസ്പിറ്റല്‍ ഡയക്ടര്‍ ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്, സൂപ്രണ്ട് ഡോ. വര്‍ഗ്ഗീസ് പഞ്ഞിക്കാരന്‍, അസി. ഡയറക്ടര്‍ ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.