സെറീനയ്ക്കു 300-ാം ജയം

sp-sayreenaലണ്ടന്‍: സെറീന വില്യംസ്, റിഷാര്‍ ഗാസ്‌ക്വെ, തോമസ് ബെര്‍ഡിച്ച്, ഡെല്‍ പോട്രോ, നിക്കി കിര്‍ഗോയ്‌സ് തുടങ്ങിയവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍. ഗാസ്‌ക്വെ, സ്‌പെയിന്റെ ആല്‍ബര്‍ട്ട് റാമോസിനെ 2-6, 7-6, 6-2, 6-3ന് തോല്‍പ്പിച്ചു. ചെക് റിപ്പബ്ലികിന്റെ തോമസ് ബെര്‍ഡിച്ച് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെവ്‌റെവിനെ 6-3, 6-4, 4-6, 6-1ന് മറികടന്നു. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ ഫ്രാന്‍സിന്റെ ലൂകാസ് പൗളി 6-7, 7-6, 7-5, 6-1ന് പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ അമേരിക്കയുടെ ജോണ്‍ ഇസ്‌നറെ 6-7, 3-6, 7-6, 6-2, 19-17ന് തകര്‍ത്തു. ഓസ്‌ട്രേലിയയുടെ നിക് കിര്‍ഗിയോസ്് സ്‌പെയിന്റെ ഫെലിസിയാനോ ലോപ്പസിനെ 6-3, 6-7, 6-3, 6-4ന്് തോല്‍പ്പിച്ചു.

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും പ്രീക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനിയുടെ അനികാ ബെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഒന്നാം നമ്പര്‍ താരം പ്രീക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-3, 6-0. സെറീനയുടെ കരിയറിലെ 300-ാം ജയമായിരുന്നു ഇത്. റഷ്യയുടെ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ അമേരിക്കയുടെ സ്ലൊവാന്‍സ് സ്‌റ്റെഫാന്‍സിനെ 6-7, 6-2, 8-6ന് തോല്‍പ്പിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടിമിയ ബാസിന്‍സ്കിയെ റഷ്യയുടെ അനാസ്താസ്യ പാവ്‌ലിചെങ്കോവ 6-3, 6-2ന് കീഴടക്കി. റഷ്യയുടെ എക്താറീന മകറോവ ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറാ സ്‌ട്രൈകോവയെ 6-4, 6-2ന് തകര്‍ത്തു.

ഇറ്റലിയുടെ റോബര്‍ട്ടാ വിന്‍സിയെ അമേരിക്കയുടെ കോകോ വാന്‍ഡെവീ 6-3, 6-4ന് അട്ടിമറിച്ചു. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ എറി ഹോസുമി – മിയു കാറ്റോ സഖ്യത്തെ 6-3, 6-1 എന്ന സ്‌കോറിനാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്. പെയ്‌സ്- മാറ്റ്‌കോവ്‌സ്കി സഖ്യത്തെ ജോണ്‍ പിയേഴ്‌സ് ഹെന്‍റി കോണ്ടിനന്‍ സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-2.

Related posts