ഒരു കാലത്ത് നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് വേണ്ടി പറതാളം കൊട്ടിച്ചാടി ഭാവി പറഞ്ഞിരുന്ന വേലത്താന്മാരുടെ കഥ, മലയാളത്തില്‍ ആദ്യമായി സിനിമയാകുന്നു. തച്ചംപറമ്പില്‍ ഫിലിംസിനുവേണ്ടി ഇ.നൗ ഷാദ് നിര്‍മിക്കുന്ന ‘വേലത്താന്‍’ എന്ന ഈ ചിത്രം കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെ യ്യുന്നു.
കഥ, തിരക്കഥ, സംഭാഷണം – സുവ ര്‍ണന്‍ ശൂരനാട്, കാമറ – സന്തോഷ് മണ പ്പള്ളി, ഗാനങ്ങള്‍ – കൊല്ലം സുനില്‍, സംഗീതം – ബാബുജി കോഴിക്കോട്, പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍ -ദേവരാജന്‍, കുട്ടനാട്ടില്‍ ഇപ്പോ ഴും ഭാവി പ്രവചനങ്ങളുമായി കഴിയുന്ന വേല ത്താന്മാരുടെ കഴിഞ്ഞ കാലഘട്ടവും പുതിയ കാലഘട്ടവും ഒപ്പിയെടുക്കുന്ന ‘വേലത്താന്‍’ മലയാളത്തിലെ വ്യത്യസ്തമായൊരു ചിത്രമാ യിരിക്കും. ചരിത്രകഥ ആയതു കൊണ്ട്, പു തുമുഖങ്ങളാണ് പ്രധാന വേഷ ങ്ങള്‍ അവതരി പ്പിക്കുക. ജൂലൈ അവസാനം വേലത്താന്റെ ചിത്രീകരണം കുട്ടനാട്ടിലും പരിസരങ്ങളിലു മായി ആരംഭിക്കും.
-അയ്മനം സാജന്‍