
അമളികള്‍ പറ്റാത്ത വാര്‍ത്താ അവതാരകരുണ്ടാവില്ല. അവിചാരിതമായി അമളി പിണഞ്ഞാലും വീണത് വിദ്യയാക്കുന്നതാണ് പലരുടെയും രീതി. ഇത്തരത്തില്‍ തനിക്ക് പിണങ്ങ അമളി കൂളായി നേരിടുന്ന ഒരു വാര്‍ത്ത അവതാരകയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വാര്‍ത്താ വായനക്കിടയില്‍ പല്ല് അടര്‍ന്ന് താഴെ പോകുന്നതും എന്നിട്ടും കൂളായി അവതാരക വാര്‍ത്ത വായന തുടരുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഉക്രെയിനില്‍ നിന്നുള്ള മരിച്കാ പഡാല്‍കോ എന്ന യുവതിയാണ് ഈ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായത്.
വാര്‍ത്ത വായിക്കുന്നതിനിടെയാണ് മരിച്കയുടെ പല്ല് ഊരി പോയത്. ഒരു റിപ്പോര്‍ട്ട് വായിച്ചുകൊണ്ടിരിക്കുന്നതിനിടെ് മരിച്കയുടെ വായില്‍ നിന്നും മുന്‍വശത്തെ പല്ലുകളില്‍ ഒന്ന് അടര്‍ന്നുവീണു.
എന്നാല്‍ അതു കയ്യിലെടുത്ത ശേഷം തന്നെ ബാധിക്കുന്നേയില്ലെന്ന ആത്മവിശ്വാസത്തോടെ വാര്‍ത്ത മുഴുവനായും റിപ്പോര്‍ട്ട് ചെയ്താണ് മരിച്ക അവസാനിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയാവുകയും ചെയ്തു. എന്നും വായില്‍ നിന്ന് പല്ലു വീഴുന്ന പോലെയായിരുന്നു മരിച്കയുടെ അപ്പോഴത്തെ പ്രതികരണമെന്ന് സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞിരുന്നുവെന്നും മരിച്ക പറയുന്നു.
എന്നാല്‍ പല്ലു വീഴാനുണ്ടായ സാഹചര്യം വ്യക്തമാക്കി മരിയ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. വൈറലായ വീഡിയോ സഹിതമാണ് മരിച്കയുടെ കുറിപ്പ്. ഇരുപതു വര്‍ഷത്തെ വാര്‍ത്താ അവതാരക എന്ന അനുഭവത്തില്‍ ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് മരിച്ക പറയുന്നു.
എന്നാല്‍ വെപ്പുപല്ലു വെക്കാനുണ്ടായ കാരണം ജീവിതത്തിലുണ്ടായ ഒരപകടമാണെന്നും മരിച്ക വ്യക്തമാക്കി. പത്തുവര്‍ഷം മുമ്പ് മകള്‍ ഒരു മെറ്റല്‍ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ മരിച്കയുടെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നെന്ന് മരിച്ക പറയുന്നു. അവതരണത്തിനിടെ പല്ലുപോവുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിച്ക പറയുന്നു.