കൂത്താട്ടുകുളം: പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാതെയും കാര്യത്തിന്റെ സത്യാവസ്ഥമനസ്സിലാക്കാതെയും പ്രസ്താവനകള്‍ നടത്തി ജനങ്ങളെ വിഢികളാക്കുള്ള പ്രവര്‍ത്തനമാണ് വി.എസ്. അച്യുതാനന്ദന്‍ നടത്തുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍, മൂവാറ്റുപുഴ യൂണിയനിലെ മണ്ണത്തൂരില്‍ ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണചടങ്ങ് നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് പിണറായി വിജയനെതിരെയും ഇതു പോലെ ആരോപണങ്ങളുമായി വിഎസ് വന്നിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്തായി. എന്റേ നേരെയും വ്യക്തിഹത്യ നടത്തുവാനാണ് വിഎസ് ശ്രമിക്കുന്നത്. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന് മൈക്രോഫിനാന്‍സില്‍ ഒരു അഴിമതിപോലുമില്ല. വളരെ സുതാര്യമാണ്. ഇന്ന് യോഗത്തിന്റെ നിലനില്‍പ് തന്നെ മൈക്രോഫിനാന്‍സാണ്. അതിനെ തകര്‍ക്കുവാന്‍ ആര് നീക്കും നടത്തിയാലും ശക്തമായ ഭാഷയില്‍ പ്രതികരിക്കും. അത് ഞാന്‍ ആയിരിക്കില്ല എസ്.എന്‍.ഡി.പി.യുടെ ശക്തപ്രഭാവമായ ഈഴവ സ്ത്രീകളായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു
മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ അധ്യക്ഷനായിരുന്നു. പ്രാര്‍ത്ഥനാ മണ്ഡപ സമര്‍പ്പണം കൂത്താട്ടുകുളം യൂണിയന്‍ പ്രസിഡന്റ് പി.ജി ഗോപിനാഥും തിടപ്പളളി സമര്‍പ്പണം കോതമംഗലം യൂണിയന്‍ പ്രസിഡന്റ് അജി നാരായണനും നിര്‍വ്വഹിച്ചു. മുഖ്യ പ്രഭാഷണവും ക്ഷേത്ര ഭണ്ഡാര സമര്‍പ്പണവും മൂവാറ്റുപുഴ യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി വിജയനും ചുറ്റുമതിലും കെടാവിളക്കു സമര്‍പ്പണവും മൂവാറ്റുപുഴ യൂണിയന്‍ സെക്രട്ടറി പി.എന്‍.പ്രഭയും. ക്ഷേത്രകിണര്‍ സമര്‍പ്പണം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍.വിജയനും നിര്‍വ്വഹിച്ചു.
യോഗം അസി. സെക്രട്ടറി സജീവ് പാറക്കല്‍, കൂത്താട്ടുകുളം യൂണിയന്‍ സെക്രട്ടറി സി.പി.സത്യന്‍, കോതമംഗലം യൂണിയന്‍ സെക്രട്ടറി പി.എ.സോമന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഷെറി മോന്‍ ചാലക്കര, അഡ്വ.എന്‍.രമേശ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ പ്രമോദ് കെ.തമ്പാന്‍, അഡ്വ. എ.കെ അനില്‍കുമാര്‍, സി.ആര്‍ സോമന്‍, പി.വി അശോകന്‍, സുരേഷ് കാക്കൂച്ചിറ, എം.ജി സത്യവാന്‍, യൂണിയന്‍ എം.എസ് വില്‍സണ്‍, പി.എന്‍ രമണന്‍, പൊന്നമ്മ ദിവാകരന്‍, നിര്‍മ്മല ചന്ദ്രന്‍, ഉഷാ നാരായണന്‍, പ്രതീഷ് പുഷ്പന്‍, എന്‍.അരുണ്‍ കുമാര്‍, ബിജു.പി.വിശ്വന്‍, ശാഖാ വനിതാസംഘം പ്രസിഡന്റ് എന്‍.പി കമാലാക്ഷി ടീച്ചര്‍, ശാഖാ വനിതാസംഘം സെക്രട്ടറി സ്മിതാ വിശ്വംഭരന്‍, ശാഖാ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഇന്‍ചാര്‍ജ് അനില്‍ ഗോപി, ശാഖാ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ബിബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ണത്തൂര്‍ ശാഖാ സെക്രട്ടറി പി.എന്‍ വിശ്വംഭരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എസ്. അനില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ. ജയന്‍ നന്ദയും പറഞ്ഞു.