കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ൽ കു​റ​വ്; തൃശൂരിൽ നിയന്ത്രണങ്ങളിൽ ഇളവ്; മാ​ർ​ക്ക​റ്റു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​ത്തു​ട​ങ്ങി


തൃ​ശൂ​ർ: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ൽ കു​റ​വ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വ​ട​ക്കേ​കാ​ട്, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് വാ​ർ​ഡു​ക​ളി​ലും ജി​ല്ല ക​ള​ക്ട​ർ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ഡി​വി​ഷ​നു​ക​ളും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യും അ​ട​ക്ക​മു​ള്ള​വ ക​ണ്ടെ​യ്ൻമെ​ന്‍റ് മേ​ഖ​ല​ക​ളാ​യി തു​ട​രും.

വ​ട​ക്കേ​കാ​ട്, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളെ പൂ​ർ​ണ​മാ​യും തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, നാ​ല്, ആ​റ്, 11, 12, 13, 14 വാ​ർ​ഡു​ക​ളെ​യു​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ബാ​ക്കി​യു​ള്ള വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യി തു​ട​രും.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്ന് മു​ത​ൽ 10 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളും 32 മു​ത​ൽ 41 വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ, മ​ണ​ത്ത​ല, ഗു​രു​വാ​യൂ​ർ വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നി​ലെ 24 മു​ത​ൽ 34 വ​രെ​യു​ള്ള​വ​യും 41 ആം ​ഡി​വി​ഷ​നും ഏ​ങ്ങ​ണ്ടി​യൂ​ർ, അ​വ​ണൂ​ർ, ചേ​ർ​പ്പ്, വാ​ടാ​ന​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

Related posts

Leave a Comment