സെലിബ്രിറ്റിയാണെങ്കിലും സോഷ്യല്‍ മീഡിയയോട് അകലം പാലിക്കുന്നവരില്‍ പ്രമുഖയായിരുന്നു ബോളിവുഡ് നടി കത്രീന കെയ്ഫ്. എന്നാല്‍ ഇനി മുതല്‍ അങ്ങോട്ട് ഫേസ് ബുക്കിനോട് കൂട്ടുകൂടാമെന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ് കത്രീന. കഴിഞ്ഞദിവസം തന്റെ പിറന്നാള്‍ ദിനത്തിലാണ് കത്രീന ഫേസ് ബുക്ക് പേജ് തുടങ്ങിയത്.
തന്റെ ചിത്രങ്ങളും വീഡിയോകളും പേജില്‍ കത്രീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 45 ലക്ഷത്തിനടുത്ത് ആരാധകരാണ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും പേജില്‍ വരുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷിക്കുന്നത്.
പേജ് തുടങ്ങി ഇതിനോടകം പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും നിരവധിപേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കത്രീനയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് കത്രീന ഇത്രയും നാള്‍ മുന്നോട്ട് പോയത്. ഇനിയങ്ങോട്ട് തന്റെ എഫ്ബി പേജ് വഴി ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയാനും കത്രീന തയാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.