മൂര്‍ച്ച പൂര്‍ത്തിയായി

Moorcha200716പ്രമുഖ മൂവികാമറാമാനായ ഉത്പല്‍ വി. നായനാര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ‘മൂര്‍ച്ച’.  പുരാതന കാലത്ത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍,  നാടി നും സമൂഹത്തിനും സംരക്ഷണവലയം തീര്‍ത്ത പ്പോള്‍, പുത്തന്‍ തലമുറ അതിനെ ദുരുപയോഗം ചെയ്യുകയാണെന്ന ശക്തമായ സന്ദേശം നല്‍കുകയാ ണ് മൂര്‍ച്ചയിലൂടെ ഉത്പല്‍ വി. നായനാര്‍.  നിയാലയാ ക്രിയേഷന്‍സിനുവേണ്ടി നിയാല പര്‍വിന്‍ നിര്‍മി ക്കുന്ന ഈ ചിത്രം പൂര്‍ത്തിയായി.

ബഷീര്‍ സില്‍സിലയാണ് ടൈറ്റില്‍ കഥാപാത്രമായ കൊല്ലന്‍ പൊന്നനെ അവതരിപ്പിക്കുന്നത്.  ബഷീറി ന്റെ ശക്തമായ കഥാപാത്രമാണിത്.  കഥ – പരത്തുള്ളി രവീന്ദ്രന്‍, തിരക്കഥ, സംഭാഷണം – എം.രമേശ് കുമാര്‍, കാമറ – മന്‍സൂര്‍ അമീബ, സംഗീതം – മോഹന്‍ സിത്താര, എഡിറ്റിംഗ് – പി.സി. മോഹനന്‍, നിര്‍മാണ നിര്‍വ്വഹണം – ഷാനവാസ് കണ്ണഞ്ചേരി, പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍ – റൗഫ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ഫൈസി, കല – ലാലു, മേക്കപ്പ് – സുബ്രൂ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – റിജിന്‍ ഗാന്ധി, പരസ്യകല – ദീപേഷ് രാജ്, പി.ആര്‍.ഒ. – അയ്മനം സാജന്‍. ബഷീര്‍ സില്‍സില, രമേശ് കുമാര്‍, രാമചന്ദ്രന്‍ ചാലക്കുടി, എം.വി.കെ. പനമ്പാട്, റൗഫ്, നിബിന്‍ ബഷീര്‍,രജനി കാലടി, ശ്രീപ്രിയ എന്നിവര്‍ അഭിനയിക്കുന്നു.

-അയ്മനം സാജന്‍

Related posts