ഓട്ടിസം, ഫുട്‌ബോള്‍, ആയുര്‍വ്വേദം എന്നിവയെ പ്രമേയമാക്കി ആര്‍.ശരത് ഒരുക്കുന്ന ചിത്രം “സ്വയം’ ജര്‍മനിയിലെ എക്‌സിപീരിയനും ഗ്രീന്‍ഹാവന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനായ മെറോണിന്റെയും അമ്മ ആഗ്നസിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ജര്‍മനിയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ വാള്‍ഡ്രോഫ് എഫ്.സി. അസ്റ്റോറിയയുടെ സഹകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ജര്‍മന്‍ ഷെഡ്യൂള്‍ ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റുട്ഗട്ട്, ഹൈഡില്‍ബര്‍ഗ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കി.
ലക്ഷ്മി പ്രിയാമേനോന്‍, വിച്ചു എന്നിവരെ കൂടാതെ മധു, നന്ദു, കെ.സി.ബേബി, മുന്‍ഷി ബൈജു, സച്ചിന്‍, അഷ്‌റഫ് പേഴുംമൂട്, ചന്ദ്രമോഹന്‍, സി.പി.മേവട, ആനി, മീനാക്ഷി, അഞ്ജലി, ബിന്ദു, കൃഷ്ണകുമാര്‍, സ്മിത, ലീനാസ്, ഷാജിലാല്‍, വര്‍ഗീസ്, മഹേഷ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ഒപ്പം ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ താരമായിരുന്ന “റോബര്‍ട്ടോ പിന്റോ’ ചിത്രത്തിലൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
കഥ, സംവിധാനം-ആര്‍.ശരത്, ബാനര്‍-എക്‌സിപീരിയന്‍ & ഗ്രീന്‍ ഹാവന്‍, നിര്‍മാണം-വിനോദ് ബാലകൃഷ്ണന്‍, തിരക്കഥ, സംഭാഷണം-ആര്‍.ശരത്, സജി പാഴൂര്‍, കാമറ-സജന്‍ കളത്തില്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, ഗാനരചന-ഡോ.സുരേഷ് കുമാര്‍, സംഗീതം, പശ്ചാത്തല സംഗീതം-സച്ചിന്‍ മന്നത്ത്, ആലാപനം-ഉണ്ണി മേനോന്‍.