നെല്ലിയാമ്പതി: ദേശീയ വയറിളക്കരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നെല്ലിയാമ്പതിയിലെ കുടിവെള്ളസ്രോതസുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തി. പഞ്ചായത്ത്തല ക്ലോറിനേഷന്‍ പരിപാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്‍.ഇന്ദിര അധ്യക്ഷത വഹിച്ചു. ഓറിയന്റല്‍, ലിലി, നൂറടി, പാടഗിരി, പോത്തുപാറ, മീരാഫ്‌ളോറസ്, കൂനംപാലം, ഏലം സ്റ്റോര്‍, തേനിപ്പാടി, കൈകാട്ടി എന്നിവിടങ്ങളിലെ മുഴുവന്‍ കിണറുകളിലും ക്ലോറിനേഷന്‍ നടത്തി. ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ആര്‍.ഷാബിന, പി.രഞ്ജിനി, കെ.എസ്.സുരേഖ, ആര്‍.രത്‌നകുമാരി എന്നിവര്‍ നേതൃത്വം നല്കി.ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഷിബു സ്വാഗതവും ജെ.ആരോഗ്യം ജോയ്‌സണ്‍ നന്ദിയും പറഞ്ഞു.