കുറ്റിയാടി: കായക്കൊടിയിലെ പയപ്പറ്റ സലീമി(35)ന്റെ വീടിന്റെ കാര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് കത്തിച്ചു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വടകര മുനിസിപ്പാലിറ്റിയിലെ എന്‍ജിനീയര്‍ ആര്‍. ശ്രീകുമാര്‍ കൈക്കൂലി വാങ്ങിയ 160000 രൂപയുമായി കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പരാതിക്കാരനായ കായക്കൊടി പയപ്പറ്റ സലിം വടകരയില്‍ തുടങ്ങുന്ന ഹുണ്ടായി സ്റ്റോര്‍ റൂമിനായി എടുത്ത കെട്ടിടത്തിന്റെ ലൈസന്‍സ് ആവശ്യാര്‍ഥം മുനിസിപ്പാലിറ്റി എന്‍ജിനീയര്‍ 210000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
കൈക്കൂലി കേസ് പരാതിക്കാരന്റെ വീട്ടിലെ ബൈക്ക് കത്തിച്ചു
