വെള്ളത്തൂവല്‍: വെള്ളത്തൂവല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവായി. വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. രാജാക്കാടിനും കൊന്നത്തടിക്കുമുള്ള റോഡ് തുറന്നതുമുതല്‍ തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുവാഹനങ്ങളെല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്. മറ്റു വാഹനങ്ങളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
പമ്പ് ജംഗ്ഷനും പവര്‍ഹൗസ് ജംഗ്ഷനും ഇടയില്‍ അടുത്തനാളുകളില്‍ ഏഴു തടിലോറികള്‍ അപകടത്തില്‍പെട്ടിരുന്നു. ഗതാഗതനിയന്ത്രണത്തിനും പാര്‍ക്കിംഗിനും ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിക്കുകയാണ്. ജംഗ്ഷനില്‍ ടാക്സി ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിച്ചതും ഗതാഗതക്കുരുക്കിനു മറ്റൊരു കാരണമാണ്. പമ്പ് ജംഗ്ഷന് മുതല്‍ പവര്‍ഹൗസ് ജംഗ്ഷന് വരെ റോഡിനു വീതികൂട്ടി പാര്‍ക്കിംഗ് സംവിധാനങ്ങള്‍ പരിഷ്കരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.