അഞ്ചാലുംമൂട്ടില്‍ ബൈക്ക് യാത്രികനെ വെട്ടിപരിക്കേല്‍പ്പിച്ച കേസ് :രണ്ടുപേര്‍ പിടിയില്‍

ktm-arrestകൊല്ലം: അഞ്ചാലുംമൂട്ടില്‍ ബൈക്ക് യാത്രികനെതടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍  പിടിയില്‍. ചെമ്മക്കാട് ശ്രീജഭവനില്‍ ശ്രീജിത്ത് (32), ചെമ്മക്കാട് കുമാര്‍ ഭവനില്‍ കരയന്‍ എന്നുവിളിക്കുന്ന കുമാര്‍ (39) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റുചെയ്തത്. ചെമ്മക്കാട് അജീഷ്ഭവനില്‍ പ്രജീഷിനെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ചെമ്മക്കാട് റെയില്‍വേ മേല്‍പാലത്തിന് സമീപം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ചത്. ഹെല്‍മറ്റ് തകര്‍ന്ന് തലയ്ക്ക് പരിക്കേറ്റു. പ്രജീഷ് ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts