യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തും

knr-forencikചെറുപുഴ: ചെറുപുഴയിലെ ടൂറിസ്റ്റ് ഹോമില്‍ സുഹൃത്തിനൊപ്പം മുറിയെടുത്ത പെരിങ്ങോം പെടേന സ്വദേശിയെ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫോറന്‍സിക് വിദഗ്ധര്‍ ടൂറിസ്റ്റ്് ഹോമിലെത്തി പരിശോധന നടത്തും. ഇന്നലെ വിരലടയാള വിദഗ്ധര്‍  ടൂറിസ്റ്റ് ഹോമിലെത്തി യുവാക്കള്‍ താമസിച്ചിരുന്ന മുറി തുറന്ന് പരിശോധന നടത്തിയിരുന്നു. മുറിയിലുണ്ടായിരുന്ന മദ്യക്കുപ്പികളില്‍ നിന്നും മറ്റും വിരലടയാളം ശേഖരിച്ചു. പയ്യന്നൂര്‍ സിഐ വി. രമേശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ചെറുപുഴയിലെ സ്വകാര്യ ടൂറിസ്റ്റ്‌ഹോമില്‍  കൊമ്മച്ചി നബീലി(30)നെ കഴുത്തറത്ത്  കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സുഹൃത്ത് രാമന്തളി സ്വദേശി മുഹമ്മദ് അമീനു(34) മൊത്ത് ശനിയാഴ്ച വൈകുന്നേരമാണ് നബീല്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ബഹളം കേട്ട് സെക്യൂരിറ്റി ജീവനക്കാര്‍ എത്തി യപ്പോള്‍ നബീലിനെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെ ത്തുകയായിരുന്നു. ഉടന്‍ ചെ റുപുഴയിലെ സ്വകാര്യാ ശുപത്രി യിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോള ജിലുമെത്തിച്ചു.

ഇതിനിടെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുഹൃത്തിനെ പോലിസ് കസ്റ്റഡി യിലെടുക്കുകയും ചെയ്തു.  യുവാവിന്റെ മൊഴിയുടെ അടി സ്ഥാനത്തില്‍ വധശ്രമമെന്ന നിലയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. അമീന്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.

Related posts