മഞ്ഞില്‍ തണുത്തു വിറച്ചിരുന്ന കാക്കയെ കമ്പിളി പുതപ്പിച്ച് യുവാവ് ! മനോഹരമായ ദൃശ്യം വൈറല്‍…

പക്ഷിമൃഗാദികളും മനുഷ്യരും തമ്മിലുള്ള വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

കൊടും തണുപ്പില്‍ തണുത്തു മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവാണ് ദൃശ്യത്തിലുള്ളത്.

പ്രദേശമാകെ മഞ്ഞുവീണു കിടക്കുകയാണ്. മരക്കൊമ്പിലിരുന്നു തീകായുന്ന കാക്കയെ സമീപത്തുണ്ടായിരുന്ന യുവാവ് കമ്പിളിപ്പുതപ്പുകൊണ്ട് പൊതിഞ്ഞു.

യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ കാക്ക അനങ്ങാതിരിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

https://twitter.com/buitengebieden_/status/1477275377630429189?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1477275377630429189%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Fwild-life%2F2022%2F01%2F03%2Fraven-being-covered-up-in-a-blanket-by-the-fire.html

കൊടും തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ ചൂടുതേടിയെത്തിയതായിരുന്നു കാക്ക. അപ്പോഴാണ് യുവാവ് കാക്കയെ കമ്പിളി പുതപ്പിച്ച് തണുപ്പില്‍ നിന്നു രക്ഷിച്ചത്.

സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ബുയിറ്റിങ്ക ബൈഡന്‍ ആണ് ട്വിറ്ററില്‍ ഈ ദൃശ്യം പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ട് 30 ലക്ഷത്തിലധികം ആളുകളാണ് ഈ ദൃശ്യം കണ്ടത്.

Related posts

Leave a Comment