സ്ത്രീ സുരക്ഷയ്ക്ക് ക​വ​ചവും കാ​വ​ലും ഒരുക്കി ല​ഘു​ ചി​ത്ര​ങ്ങ​ളുമായി പോലീസ്

കൊ​ച്ചി: സ്ത്രീ​സു​ര​ക്ഷ എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് ത​യാ​റാ​ക്കി​യ ക​വ​ചം, കാ​വ​ല്‍ എ​ന്നീ ല​ഘു ചി​ത്ര​ങ്ങ​ള്‍ കാ​ഴ്ച്ച​ക്കാ​ര്‍​ക്കു മു​ന്നി​ലെ​ത്തി.

അ​തി​ക്ര​മ​ങ്ങ​ളി​ല്‍​നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​തി​ന് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സാ​ണ് വ​നി​താ സ്വ​യം പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള​ളി​ച്ച് ല​ഘു​ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്.

കേ​ര​ള പോ​ലീ​സി​ന്റെ​യും നി​ര്‍​ഭ​യ വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ഠി​പ്പി​ക്കു​ന്ന സ്വ​യം പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​യം പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കാ​ന്‍ സ്ത്രീ​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

എ​റ​ണാ​കു​ളം മെ​ട്രോ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​അ​ന​ന്ത​ലാ​ല്‍ ആ​ണ് ര​ണ്ട് ല​ഘു​ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ഐ​ശ്വ​ര്യ ഡോ​ങ്റേ​യു​ടേ​താ​ണ് ആ​ശ​യം.

എ​ഡി​ജി​പി​മാ​രാ​യ വി​ജ​യ് സാ​ഖ​റെ, മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ജി നാ​ഗ​രാ​ജു ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഏ​കോ​പ​നം നി​ര്‍​വ​ഹി​ച്ചു. സു​ഗു​ണ​ന്‍ ചൂ​ര്‍​ണി​ക്ക​ര, ഡോ. ​മ​ധു വാ​സു​ദേ​വ് എ​ന്നി​വ​ര്‍ ര​ചി​ച്ച് ഗോ​പി​സു​ന്ദ​ര്‍, റ്വി​ഥി​ക് ച​ന്ദ് എ​ന്നി​വ​ര്‍ ഈ​ണം ന​ല്‍​കി​യ ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ക്രി​സ്റ്റ ക​ലാ​ജ്യോ​തി, ആ​തി​ര ജ​ന​ക​ന്‍, അ​രു​ണ്‍ അ​ശോ​ക്, സാ​യ​ന്ത്.​എ​സ്, ശ്യാം ​പ്ര​സാ​ദ്, സ​യ​നോ​ര എ​ന്നി​വ​രാ​ണ് ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​കാ​ശ​നം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് നി​ര്‍​വ​ഹി​ച്ചു. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഐ.​ജി നാ​ഗ​രാ​ജു ച​ക്കി​ലം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള പോ​ലീ​സ്, സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ ഔ​ദ്യോ​ഗി​ക ഫെ​യ്സ് ബു​ക്ക് പേ​ജു​ക​ളി​ല്‍ പ്ര​കാ​ശ​നം ചെ​യ്ത ഈ ​ല​ഘു​ചി​ത്ര​ങ്ങ​ള്‍ പ്ര​ശ​സ്ത സി​നി​മാ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, നി​മി​ഷ സ​ജ​യ​ന്‍ എ​ന്നി​വ​രു​ടെ ഔ​ദ്യോ​ഗി​ക ഫെ​യ്സ് ബു​ക്ക് പേ​ജു​ക​ളി​ലും ത​ത്സ​മ​യം പ്ര​കാ​ശ​നം ചെ​യ്തു.

Related posts

Leave a Comment