മീരാ ജാസ്മിന്റെ ഹോട്ട് ആൻഡ് ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഫോട്ടോ ഷൂട്ടിൽ മീര അതീവ ഗ്ലാമറായാണ് എത്തിയത്. ഓരോതവണയും ഗ്ലാമര്‍ ലുക്കില്‍ സ്റ്റൈലിഷ് ആയാണ് മീര സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.
പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
“കാട്ടുപൂക്കളുടെ വന്യസൗന്ദര്യം’ എന്ന കുറിപ്പോടെയാണ് മീരാ ജാസ്മിൻ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകർക്കായി പങ്കുവച്ചത്.
ഫോട്ടോയ്ക്കു താഴെ ആരാധകരുടെ കമന്റുകളും ലഭിക്കുന്നുണ്ട്. “ലേഡി മമ്മൂക്ക’ എന്നും “പ്രായം റിവേഴ്സ് ഗിയറില്‍’ എന്നെല്ലാമാണ് കമന്റുകള്‍.
ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിന്റെ അരങ്ങേറ്റം.
തുടർന്ന്, തമിഴിൽ ബാല, റൺ എന്നീ സിനിമകൾ ചെയ്തു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി.
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മീരാ ജാസ്മിനെ രണ്ടുതവണ തേടിയെത്തി.
തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരത്തിനും മീര അർഹയായിട്ടുണ്ട്. വിവാഹശേഷം മീര അഭിനയരംഗത്തുനിന്നു മാറിനിൽക്കുകയായിരുന്നു.
എങ്കിലും സോഷ്യൽ മീഡിയയകളിൽ താരം സജീവമായിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. തമിഴിലും തെലുങ്കിലും മീര വീണ്ടും സജീവമാകുകയാണ്.