ക്ഷേത്ര ദർശനം നടത്തി മടങ്ങവേ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ ബാ​ലി​ക​യ്ക്ക് പീഡനം;  അ​യ​ൽ​വാ​സി​യായ അറുപത്തിയേഴുകാരനെ അറസ്റ്റു ചെയ്തു

പ​ത്ത​നം​തി​ട്ട: ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ ഒ​ന്പ​ത് വ​യ​സു​കാ​രി​യെ അ​പ​മാ​നി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഏ​പ്രി​ൽ 17നാ​ണ് സം​ഭ​വം. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വാ​ഹ​ന​ത്തി​ലാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​യ​ൽ​വാ​സി​യാ​ണ് പ്ര​തി.

പ​മ്പ​യി​ൽ നി​ന്ന് വാ​ഹ​നം യാ​ത്ര തു​ട​ങ്ങി കു​റ​ച്ച് ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ഉ​റ​ക്ക​മാ​യി. ഇ​തി​നി​ടെ അ​ടു​ത്തി​രു​ന്ന കു​ഞ്ഞി​നോ​ട് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി. യാ​ത്ര ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞു. പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ള്ള പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ​മ്പ സി​ഐ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts