ആസിഡ് ആക്രമണങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ കേട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു വാര്‍ത്ത വളരെ അപൂര്‍വ്വമായിരിക്കും. ഉത്തര്‍പ്രദേശിലെ പീലിപ്പത്തില്‍ വീട്ടമ്മ ആസിഡൊഴിച്ച് സ്വന്തം മുഖം വികൃതമാക്കി. കാരണം, കേട്ടാല്‍ ഞെട്ടും. ഭാര്യയുടെ സൗന്ദര്യം കൂടുതലാണെന്ന ഭര്‍ത്താവിന്റെ വഴക്കു സഹിക്കാതെയാണ് രേഖയെന്ന സ്ത്രീ ഇത്തരമൊരു കടുംകൈയ്ക്കു മുതിര്‍ന്നത്.
രേഖയും നിര്‍മല്‍കുമാറുമായുള്ള വിവാഹം നടന്നിട്ട് ആറുവര്‍ഷമായി. സുന്ദരിയും മറ്റുള്ളവരുമായി നന്നായി സംസാരിക്കുകയും ചെയ്തിരുന്ന ഭാര്യയെ നിര്‍മലിന് സംശയമായിരുന്നു. മറ്റുള്ള പുരുഷന്മാര്‍ ഭാര്യയെ നോക്കുന്നത് അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിര്‍മലിനു മാത്രമല്ല അയാളുടെ വീട്ടുകാര്‍ക്കും രേഖയെ താല്പര്യമില്ലായിരുന്നു.
തന്റെ ചാരിത്രത്തെ ചോദ്യം ചെയ്ത ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പം ഭര്‍ത്താവും ചേര്‍ന്നതോടെ മുഖം ആസിഡൊഴിച്ചു വികൃതമാക്കാന്‍ രേഖ തീരുമാനിച്ചു. ആസിഡ് ഒഴിച്ചു നിമിഷങ്ങള്‍ക്കകം ഭര്‍ത്താവ് കണ്ടതോടെ ഇവരെ ഉടന്‍ തന്നെ ആശുപാത്രിയിലാക്കാനായി. മുഖത്ത് 25-30 ശതമാനം പൊള്ളലേറ്റ രേഖ ഇപ്പോഴും ഐസിയുവിലാണ്.